ലോക നാടകദിനം ആചരിച്ചു
text_fields'മാക്ബത്ത്'പരിശീലന കളരിയിൽ നടന്ന ലോക നാടകദിനാചരണം
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് അരങ്ങിലെത്തിക്കുന്ന ‘മാക്ബത്ത്’ നാടകത്തിന്റെ പരിശീലന കളരിയിൽ ലോക നാടകദിനം ആചരിച്ചു.നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ജോയന്റ് കൺവീനർ കുമാർ തൃത്താല സ്വാഗതം പറഞ്ഞു. തനിമ ജനറൽ കൺവീനറും, മാക്ബത്തിന്റെ സംവിധായകനുമായ ബാബുജി ബത്തേരി നാടകകലയെ കുറിച്ച് വിവരിച്ചു.
മാക്ബത്തിലെ അഭിനേതാക്കളായ ബിനു കെ.ജോൺ, ഡി.കെ. ദിലീപ്, കുമാർ തൃത്താല എന്നിവർ നാടകാനുഭവങ്ങൾ പങ്കുെവച്ചു. മാക്ബത്തിന്റെ സഹസംവിധായകൻ വിജേഷ് വേലായുധൻ നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.