സ്കൂളുകളിൽ എഴുത്തുപരീക്ഷ മേയ് 30 മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂളുകളിൽ ഹൈസ്കൂൾ വിദ്യാർഥികളുടെ സെക്കൻഡ് സെമസ്റ്റർ എഴുത്തുപരീക്ഷ മേയ് 30 മുതൽ ജൂൺ ആറുവരെ നടക്കും.മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഉസാമ അൽ സുൽത്താൻ അറിയിച്ചതാണിത്. കർശന നിയന്ത്രണങ്ങളോടെയും ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചുമാണ് പരീക്ഷ നടക്കുക. സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് സെപ്റ്റംബറിലാണ്.
ഇതിന് മുന്നോടിയായി എല്ലാ സ്കൂളുകളിലേയും അധ്യാപക, ഇതര ജീവനക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കും.കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയാണ് സ്കൂളുകൾ പ്രവർത്തിച്ചുതുടങ്ങുക.
നേരത്തേ ക്രമേണ സാധാരണ അധ്യയനത്തിലേക്ക് കൊണ്ടുവരാൻ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചത്. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാണ് ഓൺലൈൻ ക്ലാസുകൾ കുറെകൂടി തുടരാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.