ദേശീയ ദിനം ആഘോഷിച്ച് 'യാത്ര കുവൈത്ത്'
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് മലയാളി ടാക്സി ഡ്രൈവർമാരുടെ സംഘടന 'യാത്ര കുവൈത്ത്'. സാൽമിയ ഗാർഡനിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് സംഘടിപ്പിച്ച ചടങ്ങിൽ ദേശീയഗാന പശ്ചാത്തലത്തിൽ പ്രസിഡന്റ് അനിൽ ആനാട് കുവൈത്ത് പതാക ഉയർത്തി കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
വർഷങ്ങളായി കുവൈത്തിൽ തൊഴിൽ തേടുന്നവർ എന്ന നിലയിൽ ഈ രാജ്യത്തിനോട് നമുക്ക് സ്നേഹവും കടപ്പാടുമുണ്ടെന്നും ദീർഘകാലമായി ഇന്ത്യയുമായുള്ള കുവൈത്തിന്റെ സൗഹൃദബന്ധത്തിനും, ജനതയോടുള്ള കരുതലിനും ഭരണകർത്താക്കളോടും ജനതയോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്രഷറർ അനൂപ് ആറ്റിങ്ങൽ, ചാരിറ്റി കൺവീനർ വിഷാദലി, വിവിധ യൂനിറ്റ് ഭാരവാഹികളായ രാജേഷ് പാല, സുജിത് കുന്ദമംഗലം, സുരേഷ് കണ്ടിയൻ, ബെന്നി അബ്ബാസിയ, ശ്രീജിത്ത് മെഹബൂല, മുൻ ഭാരവാഹികളായ അഷ്റഫ് ബാലുശ്ശേരി, രാജൻ പന്തളം, ജോമോൻ, ഷെബീർ മൊയ്തീൻ എന്നിവരും നിരവധി അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.