നിങ്ങളുടേത് കഴിഞ്ഞു; ഇനി ഞങ്ങളുടെ വോെട്ടടുപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ് ആരവങ്ങളടങ്ങിയപ്പോൾ കുവൈത്തിലെ മലയാളി പ്രവാസികളുടെ മനസ്സിൽ 'നിങ്ങളുടെത് കഴിഞ്ഞു; ഇനി ഞങ്ങളുടെ വോെട്ടടുപ്പ്' എന്ന വികാരം.
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നാട്ടിലെ തെരഞ്ഞെടുപ്പിെൻറ ഒാളമായിരുന്നുവെങ്കിൽ ഇവിടെ തെരുവിൽ പാർലമെൻറ് തെരഞ്ഞെടുപ്പിൻെറ ആരവമായിരുന്നു.
വോട്ടർമാർ സ്വദേശികൾ ആയിരുന്നുവെങ്കിലും കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം വിദേശികൾക്കും താൽപര്യമുള്ള കാര്യമാണ്. അവരെ നേരിട്ട് ബാധിക്കുന്ന പല തീരുമാനങ്ങളും പാർലമെൻറിലൂടെയാണ് വരുന്നത് എന്നതാണ് അതിന് കാരണം. വിദേശികൾക്ക് എതിരെ നിരന്തരം പ്രസ്താവനകൾ ഇറക്കുകയും കരടുനിർദേശങ്ങൾ കൊണ്ടുവരുകയും ചെയ്ത ചില സ്ഥാനാർഥികളുടെ പരാജയം വിദേശികൾ ആഘോഷിക്കുന്നതിെൻറ കാരണം ഇതാണ്.
സ്വന്തം നാട്ടുകാരും അടുത്തറിയുന്നവരും സ്ഥാനാർഥികളാവുന്നതും രാഷ്ട്രീയാഭിമുഖ്യവും സ്വന്തം നാട്ടിലെ വികസന വിഷയങ്ങളുമെല്ലാമാണ് നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിൽ പ്രവാസികൾ അണി ചേരുന്നതിെൻറ കാരണം. നേരിട്ട് പങ്കുവഹിക്കാൻ കഴിയാത്തതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞുകളിക്കുന്നുണ്ട് പ്രവാസികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.