Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ട്രാ​വ​ൽ​ ബാ​ൻ’...

‘ട്രാ​വ​ൽ​ ബാ​ൻ’ നീ​ങ്ങാ​ൻ സ​ഹ​ൽ ആ​പ് വ​ഴി അ​പേ​ക്ഷ ന​ൽ​കാം

text_fields
bookmark_border
‘ട്രാ​വ​ൽ​ ബാ​ൻ’ നീ​ങ്ങാ​ൻ സ​ഹ​ൽ ആ​പ് വ​ഴി അ​പേ​ക്ഷ ന​ൽ​കാം
cancel

കു​വൈ​ത്ത് സി​റ്റി: വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ‘ട്രാ​വ​ൽ​ ബാ​ൻ’ നേ​രി​ടു​ന്ന​വ​ർ​ക്ക് വി​ല​ക്ക് നീ​ങ്ങാ​ൻ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം.

ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യാ​ണ് 'യാ​ത്രാ നി​രോ​ധ​ന അ​പേ​ക്ഷ' ന​ൽ​കേ​ണ്ട​ത്. ഈ ​സേ​വ​നം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

‘ട്രാ​വ​ൽ​ ബാ​ൻ’ നേ​രി​ടു​ന്ന​വ​ർ​ക്ക് യാ​ത്രാ നി​രോ​ധ​ന അ​ഭ്യ​ർ​ഥന​ക​ൾ സ​മ​ർ​പ്പി​ക്കാ​നും അ​നു​ബ​ന്ധ ഫീ​സ് അ​ട​ക്കാ​നും അ​പേ​ക്ഷ​ക​ളു​ടെ പു​രോ​ഗ​തി ട്രാ​ക്ക് ചെ​യ്യാ​നും ഈ ​പു​തി​യ സേ​വ​ന​ത്തി​ൽ സൗ​ക​ര്യ​മു​ണ്ട്. സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റി​ന്റെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് 'യാ​ത്രാ നി​രോ​ധ​ന അ​ഭ്യ​ർ​ഥന' സേ​വ​ന​വും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, കേ​സ് സ്റ്റേ​റ്റ്‌​മെ​ന്റു​ക​ൾ, വി​ധി​ക​ൾ, ജു​ഡീ​ഷ്യ​ൽ ഉ​ത്ത​ര​വു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ കോ​ട​തി അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പു​തി​യ ഇ​ല​ക്ട്രോ​ണി​ക് രീ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള മ​ന്ത്രി​ത​ല തീ​രു​മാ​നം നീ​തി​ന്യാ​യ മ​ന്ത്രി നാ​സ​ർ അ​ൽ സു​മൈ​ത് പു​റ​പ്പെ​ടു​വി​ച്ചു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ൽ, വി​ശ്വ​സ​നീ​യ​മാ​യ ആ​ശ​യ​വി​നി​മ​യം ഉ​റ​പ്പാ​ക്ക​ൽ, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ന​വീ​ക​ര​ണം, കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി, സ​ഹ​ൽ ആ​പ്, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​മെ​യി​ലു​ക​ൾ, വെ​ബ് സേ​വ​ന​ങ്ങ​ൾ, എ​സ്.​എം.​എ​സ് എ​ന്നി​വ വ​ഴി അ​റി​യി​പ്പു​ക​ൾ കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applicationtravel bangulf news malayalamSahal application
News Summary - You can apply for a ‘travel ban’ through the Sahal app.
Next Story