സ്വർണത്തിൽ നിക്ഷേപിക്കാം : 'ബി ഗോള്‍ഡ് സ്മാര്‍ട്ട്' കാമ്പയിനുമായി മലബാര്‍ ഗോള്‍ഡ്
text_fieldsദുബൈ: സ്വർണവില വ്യതിയാനം ബാധിക്കാതെ 10 ശതമാനം മുന്‍കൂറായി നല്കി സ്വർണത്തില്‍ നിക്ഷേപമിറക്കാനുള്ള അവസരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കുന്നു. ഫെസ്റ്റിവല്‍ സീസണ് പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ആഭരണങ്ങള്‍ക്ക് 10 ശതമാനം തുക മുൻകൂർ നല്കി 2021 മേയ് 14 വരെ സ്വർണനിരക്ക് േബ്ലാക്ക് ചെയ്യാനും അതിലൂടെ ഈ കാലയളവില്‍ സ്വർണവില വർധിക്കുന്നതില്‍നിന്ന് സ്വയം പരിരക്ഷ നേടാനും അവസരമൊരുക്കുന്നു. വാങ്ങുന്ന സമയത്ത് സ്വർണവില നിരക്ക് വർധിക്കുകയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വർണാഭരണം സ്വന്തമാക്കാം.
അതേസമയം വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനെക്കാള്‍ സ്വർണവില കുറഞ്ഞാല്‍ കുറഞ്ഞ നിരക്കിെൻറ ആനുകൂല്യം ലഭിക്കുകയും ചെയ്യും. 10,000 യു.എ.ഇ ദിര്‍ഹം, 10,000 ഖത്തര്‍ റിയാല്‍, 10,000 സൗദി റിയാല്‍, 1,000 ബഹ്റൈന്‍ ദിനാര്‍, 1,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവിന് അഡ്വാന്‍സ് ബുക്കിങ് ഓഫര്‍ ലഭിക്കാന്‍ 1000 യു.എ.ഇ ദിര്‍ഹം, 1,000 ഖത്തര്‍ റിയാല്‍, 1,000 സൗദി റിയാല്‍, 100 ബഹ്റൈന്‍ ദിനാര്‍, 100 കുവൈത്ത് ദിനാര്‍ മുന്‍കൂറായി നല്കിയാൽ മതിയാവും.
സ്വർണം വാങ്ങുന്ന സമയത്താണ് ബാക്കി തുക നൽകേണ്ടത്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിെൻറ ഒമാന്‍ ഒഴികെ എല്ലാ ജി.സി.സി ഔട്ട്ലെറ്റുകളിലും ഫാര്‍ ഈസ്റ്റ്, യു.എസ്.എ ഔട്ട്ലെറ്റുകളിലും മേയ് 14 വരെ ലഭ്യമായിരിക്കും. ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ ഓഫറാണിതെന്നും സ്വർണനിരക്കിെൻറ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതിരിക്കാനാണ് 'ബി ഗോള്‍ഡ് സ്മാര്‍ട്ട്' കാമ്പയിന് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.