കുവൈത്തിൽ ഇന്നുമുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം. അതേസമയം, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. റസ്റ്റാറൻറ്, കഫെ പോലെയുള്ള മാസ്ക് ധരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം. സ്വന്തം ഇഷ്ടാനുസരണം തുറന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരാവുന്നതാണ്. രാജ്യം കോവിഡിനെ അതിജീവിക്കുന്നതിെൻറ ഏറ്റവും പ്രത്യക്ഷ അടയാളമാണ് മാസ്ക് ഒഴിവാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കാനുള്ള പ്രഖ്യാപനങ്ങൾ മന്ത്രിസഭ നടത്തിയത്.
ഞായറാഴ്ച മുതൽ വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും അനുമതിയുണ്ടാകും. പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമെ പെങ്കടുപ്പിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഹാളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. എല്ലാ തരത്തിലുള്ള എൻട്രി വിസയും അനുവദിക്കാൻ തീരുമാനിച്ചതും പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കിയതുമാണ് മറ്റു സുപ്രധാന നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.