സൂക്ഷിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും
text_fields2019 അവസാനത്തിൽ ലോക ജനതയെ ഭീതിയിലാഴ്ത്തി കടന്നുവന്ന കോവിഡ് മഹാമാരി 2020 വർഷം മുഴുവൻ ജനജീവിതത്തിെൻറ സന്തുലിതാവസ്ഥ തകിടംമറിച്ചു. നിരവധി കുടുംബത്തെയും കുട്ടികളെയും അനാഥമാക്കി. സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കി. കോവിഡ് കാലത്തെ വിഷമംപിടിച്ച പല ഘട്ടങ്ങൾക്കും സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. മൃതദേഹം മറവു ചെയ്യാൻ സാമൂഹിക പ്രവർത്തകരെ ഏൽപിച്ച് കുടുംബത്തിന് മാറിനിൽക്കേണ്ട അവസ്ഥ. കുവൈത്തിൽതന്നെയുള്ള കുടുംബത്തിനെ ഒരു പ്രവാസിയുടെ മരണവാർത്ത വിളിച്ചുപറയേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണ്.
ആരുടെ മുന്നിലും കൈനീട്ടാതെ പ്രൗഢമായി സുഭിക്ഷമായി കഴിച്ച് നടന്നവർ സന്നദ്ധ സേവകർ കൊണ്ടുകൊടുക്കുന്ന കിറ്റിനുവേണ്ടി നിറകണ്ണുകളോടെ കാത്തിരുന്നു. പെരുന്നാൾ ദിവസത്തെ ഭക്ഷണത്തിനുപോലും പലർക്കും മറ്റുള്ളവരുടെ കാരുണ്യത്തിന് കാത്തുനിൽക്കേണ്ടി വന്നു. മുറിയിലേക്ക് ചെല്ലുേമ്പാൾ മറ്റുള്ളവരുടെ ഭയത്തോടെയുള്ള നോട്ടം മനസ്സിൽനിന്ന് മായുന്നില്ല. കൊറോണ വ്യാപനം മൂർച്ഛിച്ച സമയത്തായിരുന്നല്ലോ പൊതുമാപ്പ് ഉണ്ടായിരുന്നത്. ആ ദിവസങ്ങളിൽ എംബസി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചെയ്ത സേവനം വിലമതിക്കാനാകാത്തതാണ്.
രോഗവ്യാപനത്തിൽ കുറവുണ്ടായി സ്ഥിതി സാധാരണ നിലയിലേക്ക് പതിയെ വന്നുകൊണ്ടിരുന്നപ്പോൾ മാർഗനിർദേശങ്ങൾ ഒന്നും എനിക്ക് ബാധകം അല്ല എന്ന രീതിയിലാണ് നമ്മുടെ സമീപനം. അതിെൻറകൂടി ഫലമാണ് ഇപ്പോൾ പുതിയ കേസുകളും തീവ്രപരിചരണത്തിലുള്ളവരുടെ എണ്ണവും മരണവും വർധിച്ചുകൊണ്ടിരിക്കുന്നത്. വിഹ്വലമായ കാലത്തെ മറന്നാണ് ഇപ്പോൾ ജനവാസം. ഇറങ്ങിനടക്കുേമ്പാൾ ഒരു മുൻകരുതലുകളും ഇല്ല. ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ കാറ്റിൽപറത്തി നാം മുന്നോട്ടുപോകുന്നു. ഇനിയും ഒരു ലോക്ഡൗൺ, കർഫ്യൂ നമുക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ഭയമില്ലാതെയാണ് ജീവിക്കേണ്ടതെങ്കിലും ജാഗ്രതക്കുറവ് പാടില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.