യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ് പ്രാഥമിക മത്സരങ്ങൾ നടന്നു
text_fieldsകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഫെസ്റ്റിനു മുന്നോടിയായി ഇസ്ലാമിക് ഗാനം, അറബിക് ഗാനം ഇനങ്ങളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. ഫഹാഹീലിൽ കാലിക്കറ്റ് ലൈവ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഗായകർ പങ്കെടുത്തു.
പരിപാടിയിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജിൽ ഖാൻ സ്വാഗതം പറഞ്ഞു. ബഷീർ കൊയിലാണ്ടി, ഹുസ്ന അഴിയൂർ എന്നിവർ കലാപ്രകടനങ്ങൾ വിലയിരുത്തി. ഇസ്ലാമിക് ഫെസ്റ്റ് കൺവീനർ മുഹമ്മദ് യാസിർ പരിപാടിയിൽ നന്ദി പറഞ്ഞു.
ഒക്ടോബർ 11ന് അബ്ബാസിയ അസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ് യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേകമായി വിവിധ മത്സരങ്ങൾ നടക്കും. മത്സരാർഥികൾക്ക് www.youthindiakuwait.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.