റമദാൻ അരുതായ്മകളെ പറിച്ചെറിയാനുള്ള സുവർണാവസരം
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് ഇഫ്താർ സംഗമത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറൽ
സെക്രട്ടറി ടി. ഇസ്മായിൽ സംസാരിക്കുന്നു. (2) ഇഫ്താർ സംഗമ സദസ്സ്
കുവൈത്ത് സിറ്റി: ജീവിതത്തിലേക്ക് കടന്നുകൂടിയ അരുതായ്മകളെ പറിച്ചെറിയാനും സംഭവിച്ചുപോയ തെറ്റിന് ദൈവത്തിന്റെ മുന്നിൽ പശ്ചാത്തപിക്കാനുമുള്ള സുവർണാവസരമാണ് റമദാൻ എന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ.
യൂത്ത് ഇന്ത്യ കുവൈത്ത് അർദിയ മസ്ജിദ് ഷൈമ അൽ ജാബിറിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം ചെയ്തു. ഇഫ്താറിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷതവഹിച്ചു. റയ്യാൻ ഖലീൽ ഖിറാഅത്ത് നടത്തി.
കെ.ഐ.ജി ജനറൽ സെക്രടറി ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ കുവൈത്ത് വൈസ് പ്രസിഡന്റ് സൽമാൻ, ട്രഷറർ ഹശീബ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ജനൽ സെക്രട്ടറി അഖീൽ ഇസ്ഹാഖ് സ്വാഗതവും കൺവീനർ യാസിർ സമാപനവും നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.