ഇശൽവിരുന്നൊരുക്കി യൂത്ത് ഇന്ത്യ ഈദ് നൈറ്റ്
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് യൂത്ത് ഇന്ത്യ കുവൈത്ത് മലയാളികൾക്കായി ഇശൽ വിരുന്നൊരുക്കി. ഖൈത്താൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച ‘ഈദ് നൈറ്റ് -2023’ൽ പ്രശസ്ത ഗായകരായ അക്ബർ ഖാൻ, ജാസിം ജമാൽ കുവൈത്തിൽനിന്നുള്ള അംബിക രാജേഷ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികളുടെ വെൽക്കം ഡാൻസ്, ഇളയത് ഇടവ നേതൃത്വം നൽകി യൂത്ത് ഫർവാനിയ ടീം അവതരിപ്പിച്ച ഗാനചിത്രീകരണം എന്നിവ മികച്ച ദൃശ്യവിരുന്നായും സദസ്സിന് മുന്നിലെത്തി. പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. മഹ്നാസ് മുസ്തഫ അധ്യക്ഷത വഹിച്ചു. റമദാനിൽ നടത്തിയ ഖുർആൻ പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനവും യൂത്ത് ഇന്ത്യ പാഠ്യപദ്ധതിയായ ‘മിശ്കാത്ത്’ പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. അൻവർ സാദത്ത്, മുഹമ്മദ് സൽമാൻ, അബ്ദുൽ ബാസിത്ത്, നിയാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മാംഗോ ഹൈപർ മാർക്കറ്റ് ഡയറക്ടർ ഫൈസൽ ഇടപ്പള്ളി, സിറ്റി ക്ലിനിക് സി.ഇ.ഒ ആനി വത്സൻ, ബി.ഇ.സി എക്സ്ചേഞ്ച് ഹെഡ് ഓഫ് റീട്ടെയിൽ സെയിൽസ് രാംദാസ് നായർ, കാലിക്കറ്റ് ലൈവ് റസ്റ്റാറന്റ് മാനേജർ സച്ചിൻ മുരളി, മലബാർ ഗോൾഡ് റീജനൽ ഹെഡ് അഫ്സൽ ഖാൻ, ഗൾഫ് ലാൻഡ് മാനേജിങ് പാർട്ണർ അബ്ദുൽ റഊഫ്, പ്രിൻസസ് ട്രാവൽസ് ഉടമ അനസ്, നെല്ലൺ ഡിവിഷൻ മാനേജർ ഷഫീഖ്, സബ്സ ഹൈപർ തുടങ്ങിയവർക്ക് യൂത്ത് ഇന്ത്യയുടെ ഉപഹാരം വിതരണം ചെയ്തു. പരിപാടികൾക്ക് യൂത്ത് ഇന്ത്യ കുവൈത്ത് ജനറൽ സെക്രട്ടറി സിജിൽ ഖാൻ, ഹശീബ്, ഉസാമ, ജവാദ്, സലീം, ജാവാദ് അമീർ, ബാസിൽ, സിറാജ്, സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.