യൂത്ത് ഇന്ത്യ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം കാണുന്നവർ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ബാബരി ധ്വംസനത്തിന്റെ നാൾ വഴികൾ വിശദീകരിക്കുന്ന ആനന്ദ് പട് വർധന്റെ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ആദ്യ പ്രദർശനം യൂത്ത് ഇന്ത്യ പ്രസിഡൻറ് സിജിൽ ഖാൻ ഉദ്ഘാടനം ചെയ്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്ന കള്ളം പടച്ച് കോടതികളെ പോലും സ്വാധീനിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തച്ചുടക്കുന്ന കാഴ്ചകളാണ് ഇന്ത്യയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നതെന്നും ഈ അന്യായങ്ങൾക്കെതിരെ എല്ലാ മതവിശ്വാസികളും പ്രതികരിക്കണമെന്നും പരിപാടിയുടെ കൺവീനർ യാസിർ അഭിപ്രായപ്പെട്ടു. ഫഹാഹിയിൽ, അബു ഹലീഫ, സാൽമിയ, ഫർവാനിയ, ജലീബ്, റിഗ്ഗയ് എന്നിവിടങ്ങളിൽ നടന്ന പ്രദർശനത്തിന് അഷ്ഫാഖ് അഹ്മദ്, പി.പി. അബ്ദുർറസാഖ്, ജവാദ് അമീർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.