‘യുവതയുടെ ധാർമികബോധം ഉണർന്നിരിക്കണം’
text_fieldsകുവൈത്ത് സിറ്റി: യുവത്വം ധാർമികതയിലൂടെ മുന്നേറിയാൽ സമൂഹത്തിന്റെ നിലപാട് ശരിയായ ദിശയിലാകുമെന്ന് രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ‘ബ്രേക് ത്രൂ’ പരിപാടി അഭിപ്രായപ്പെട്ടു. അധാർമിക പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നതിന് ധാർമിക ബോധമുള്ള യുവതയെ വാർത്തെടുക്കാൻ ശ്രമവും പ്രവർത്തനവും അനിവാര്യമെന്നും ഉണർത്തി. സാൽമിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമം ഗ്ലോബൽ എക്സിക്യൂട്ടിവ് ഷിഹാബ് വാണിയന്നൂർ ഉദ്ഘാടനം ചെയ്തു.
ഹാരിസ് പുറത്തീൽ അധ്യക്ഷത വഹിച്ചു. അനസ് അമാനി പുഷ്പഗിരി പഠനാവതരണം നടത്തി. അൻവർ ബെലക്കാട് ഷിഹാബ് വാരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.