‘വ്രതം മനുഷ്യനെ മാനവികതലത്തിലേക്ക് ഉയർത്തുന്നു’
text_fieldsകുവൈത്ത് സിറ്റി: വ്രതാനുഷ്ഠാനം മനുഷ്യനെ ആത്മ നിയന്ത്രണമുള്ളവനാക്കുന്ന മഹത്തായ ആരാധന ക്രമമാണെന്നും മനുഷ്യനെ മാനവികതലത്തിലേക്ക് ഉയർത്തുന്നുവെന്നും കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
സൗഹൃദവേദി അബൂഹലീഫ ഏരിയ മെഹബൂല കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്രതവിശുദ്ധി കാത്തുസൂക്ഷിക്കുന്നതോടൊപ്പം സഹവർത്തിത്വത്തിന്റെയും പാരസ്പര്യത്തിന്റെയും പാഠങ്ങൾ പകർത്താനുള്ള അസുലഭാവസരം കൂടിയാണ് റമദാൻ. മതങ്ങളും വേദങ്ങളും പ്രവാചകന്മാരും ജനങ്ങളുടെ പൊതുസ്വത്താണ്. അവയെ അടുത്തറിയാനും അനുഭവിക്കാനും എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം ഉണർത്തി.
ഫാ. കെ.സി. ചാക്കോ ആശംസ നേർന്നു. സൗഹൃദവേദി പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത് സമാപന പ്രസംഗം നടത്തി. സൗഹൃദവേദി സെക്രട്ടറി കെ.സി. ഷമീർ സ്വാഗതം പറഞ്ഞു. കൺവീനർ അലി വെള്ളാറത്തൊടി, കെ.ഐ.ജി അബൂഹലീഫ ഏരിയ സെക്രട്ടറി അംജദ് എന്നിവർ സംഗമത്തിൽ പങ്കെടുത്തു. എം.കെ. അബ്ദുൽഗഫൂർ അമൃതവാണി ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.