അണുബാധ: കുവൈത്ത് മൃഗശാലയിൽ 18 ജീവികളെ കൊന്നു
text_fieldsകുവൈത്ത് സിറ്റി: അണുബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഒമരിയയിലെ കുവൈത്ത് മൃഗശാലയിലെ 18 ജീവികളെ കൊന്നൊടുക്കി. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ മൃഗശാല ഡയറക്ടർ നാസർ അൽ അതിയ്യയാണ് ഇക്കാര്യം അറിയിച്ചത്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ മൃഗശാല അടക്കുകയും സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തുകും ചെയ്തിരുന്നു. തുടർന്ന് സംശയമുള്ള മൃഗങ്ങളുടെ രക്ത സാമ്പിളുകൾ എടുത്ത് പ്രത്യേക ലാബിൽ പരിശോധനക്ക് വിധേയമാക്കി. ഇതിൽ അണുബാധ സ്ഥിരീകരിക്കപ്പെട്ട ജീവികളെയാണ് കൊന്നത്.
മാനുകളെപ്പോലുള്ള സസ്യഭുക്കുകളായ ജീവികളിലാണ് രോഗം കണ്ടെത്തിയത്. അതേസമയം, ജനവാസ മേഖലയിലാണ് പ്രവർത്തിക്കുന്നതെന്ന കാരണത്താൽ ജനങ്ങൾ പേടിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള ഇടപഴക്കത്തിലൂടെയല്ലാതെ രോഗം ജനങ്ങളിലേക്ക് പടരുകയില്ല. എല്ലാ ജീവികളും രോഗമുക്തമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ മൃഗശാല വീണ്ടും സന്ദർശകർക്കുവേണ്ടി തുറന്നുകൊടുക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് നാസർ അൽ അതിയ്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.