കോവിഡ് ബാധിച്ച പ്രവാസികൾക്ക് 10000 രൂപ; മടക്കയാത്ര മുടങ്ങിയവർക്ക് 5000
text_fieldsതിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോര്‍ഡിൽ അംഗത്വമുള്ള കോവിഡ് ബാധിതർക്ക് 10000 രൂപ വീതം ധനസഹായം നൽകാൻ സംസ് ഥാന പ്രവാസികാര്യ വകുപ്പ് ഉത്തരവിട്ടു. ക്ഷേമനിധി ബോര്‍ഡിെൻറ തനത് ഫണ്ടിൽനിന്നാണ് ഇതിനുള്ള തുക കണ്ടെത്തു ക. നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവ വഴിയാണ് സഹായം വിതരണം ചെയ്യുക.
പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന് പുറമെ ഒറ്റത്തവണ ധനസഹായമായി 1000 രൂപ വീതം നൽകും. 15,000 പേര്‍ക്ക് ഇതിെൻറ ആനുകൂല്യം ലഭിക്കും. നാട്ടിലെത്തിയ ശേഷം ലോക്ഡൗൺ കാരണം തിരിച്ചുപോകാൻ കഴിയാത്തവർക്ക് 5000 രൂപ വീതവും നൽകും. 2020 ജനുവരി ഒന്നിന് ശേഷം സാധുതയുള്ള പാസ്‌പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി നാട്ടിലെത്തി, ലോക്ഡൗണ്‍ കാരണം തിരിച്ച് പോകാന്‍ കഴിയാത്തവർക്കും ലോക്ക് ഡൌണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കുമാണ് ഇതുപ്രകാരം തുക നൽകുക. മാര്‍ച്ച് 26 മുതല്‍ 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും.
കൂടാതെ, സാന്ത്വനം പദ്ധതിയുടെ രോഗങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 ഉള്‍പ്പെടുത്തിയതിനാൽ ക്ഷേമനിധി സഹായം ലഭ്യമാവാത്ത കോവിഡ് പോസിറ്റീവ് ആയ പ്രവാസികള്‍ക്കും 10,000 രൂപ സഹായം നല്‍കും. ഓൺലൈൻ വഴിയാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.