ലോകാരോഗ്യ അസംബ്ലി യോഗത്തിൽ പങ്കാളിയായി ഒമാൻ
text_fieldsമസ്കത്ത്: ജനീവയിൽ നടന്ന 76ാമത് ലോകാരോഗ്യ അസംബ്ലി യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് ആരോഗ്യ മന്ത്രാലയമാണ് യോഗത്തിൽ സംബന്ധിച്ചത്. ക്ഷയരോഗത്തെ (ടി.ബി) പ്രതിരോധിക്കുന്ന മേഖലയിലെ അനുഭവങ്ങൾ ഒമാൻ വിവരിച്ചു. ഒമാൻ പ്രതിനിധി സംഘത്തെ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയായിരുന്നു നയിച്ചത്. ആൻറിബയോട്ടിക് പ്രതിരോധത്തിന്റെ പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിലും മന്ത്രി പങ്കെടുത്തു.
76ാമത് ലോകാരോഗ്യ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ ആൻറിബയോട്ടിക് പ്രതിരോധത്തെക്കുറിച്ചുള്ള യു.എൻ 2024 മീറ്റിങ്ങുകളുടെ തയാറെടുപ്പുകളും ചർച്ച ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ 76ാമത് ജനറൽ അസംബ്ലിയുടെ ഭാഗമായി ഡോ. ഹിലാൽ അൽസബ്തി, നിരവധി അറബ്, സൗഹൃദ രാജ്യങ്ങളിൽനിന്നുള്ള നിരവധി ആരോഗ്യ മന്ത്രിമാരുമായും ആരോഗ്യ മേഖലയിലെ നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി. ഒമാനിലെ ആരോഗ്യ നിക്ഷേപത്തെക്കുറിച്ചും അവ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള മാർഗങ്ങളും യോഗങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.