Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭരണതലത്തിലെ...

ഭരണതലത്തിലെ പുനർവിന്യാസം: ലയിപ്പിച്ചത്​ 10 മന്ത്രാലയങ്ങൾ

text_fields
bookmark_border
ഭരണതലത്തിലെ പുനർവിന്യാസം: ലയിപ്പിച്ചത്​ 10 മന്ത്രാലയങ്ങൾ
cancel

മസ്​കത്ത്​: ഭരണതലത്തിലെ പുനർവിന്യാസവുമായി ബന്ധപ്പെട്ട്​ 28 രാജകീയ ഉത്തരവുകളാണ്​ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ചൊവ്വാഴ്​ച പുറത്തിറക്കിയത്​. 10​ മന്ത്രാലയങ്ങളെ ലയിപ്പിച്ച്​ പകുതിയാക്കി. ഇതോടൊപ്പം അഞ്ചു​ കൗൺസിലുകളും ഇല്ലാതാക്കി. വിദേശകാര്യം, ധനകാര്യമടക്കം വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയമിക്കുകയും ചെയ്​തു. ഒമാൻ വിഷൻ 2040‍ൻെറ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്​ ഭരണതലത്തിലെ അഴിച്ചുപണിയെന്ന്​ ഗവൺമൻെറ്​ കമ്യൂണിക്കേഷൻസ്​ സൻെറർ (ജി.സി) അറിയിപ്പിൽ പറഞ്ഞു.

വിവിധ ഭരണവകുപ്പുകളുടെ ആവർത്തനം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ്​ നടപടി. ഇതോടൊപ്പം വിഷൻ 2040​ൻെറ ഭാഗമായുള്ള ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും ഒാരോ വകുപ്പിനും കൃത്യമായി ക്രമീകരിച്ച്​ നൽകുകയും ലക്ഷ്യമാണെന്ന്​ ജി.സി റിപ്പോർട്ടിൽ പറയുന്നു. പൊതുബജറ്റിലെ ചെലവഴിക്കലിന്​ ആനുപാതികമായി സർക്കാർ പ്രവർത്തനത്തി​ൻെറ കാര്യക്ഷമത വർധിപ്പിക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും സുഗമമായ ബിസിനസ്​ അന്തരീക്ഷം സൃഷ്​ടിക്കുകയും പുനർവിന്യാസത്തി​ൻെറ ലക്ഷ്യമാണ്​. പുതിയ നടപടികൾ വഴി ഗവർണറേറ്റ്​ തലം കേന്ദ്രീകരിച്ചുള്ള വികസനത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന്​ ജി.സിയുടെ അറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#oman news#royal order
Next Story