മലയാളം ഒമാൻ ചാപ്റ്റർ മലയാള മഹോത്സവം ഏപ്രിൽ 28ന്
text_fieldsമസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ നടത്തുന്ന ‘മലയാള മഹോത്സവം 2023’ ഏപ്രിൽ 28ന് സീബ് റാമി റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ കുട്ടികൾ മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകർ, മലയാളം ഒമാൻ ചാപ്റ്റർ സ്ഥാപക ചെയർമാനും അയർലൻഡ് പീസ് കമീഷണറുമായ ഡോ. ജോർജ് ലെസ്ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ പരിപാടികൾക്ക് തുടക്കമാകും.
മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകനും അധ്യാപകനുമായ ബിനു കെ. സാം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദവും വിജ്ഞാനവും കോർത്തിണക്കി ‘നില്ല് നില്ല് സുല്ല് സുല്ല് ’ പരിപാടി അവതരിപ്പിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനം നൽകും. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമുകൾക്ക് ട്രോഫിയും സമ്മാനിക്കും. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന കൂട്ടായ്മകൾക്കും സംഘങ്ങൾക്കും പ്രത്യേക ട്രോഫികളും നൽകും. പ്രവാസികൾ എഴുതിയ കവിതകളും കഥകളും ഉൾപ്പെടുത്തിയ ‘മണമുള്ള മണലെഴുത്ത്’ പുസ്തകം ഇബ്രാഹിംകുട്ടി പ്രകാശനം ചെയ്യും. വൈകീട്ട് ആറിന് സാംസ്കാരിക സാഹിത്യ സംഗമം നടക്കും. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രധാന മലയാള ഭാഷ അധ്യാപകരെ ചടങ്ങിൽ ആദരിക്കും.
ഭാഷ അധ്യാപകർക്കുള്ള ഗുരുദക്ഷിണ പുരസ്കാര സമർപ്പണം, മസ്കത്ത് കവിതക്കൂട്ടം അവതരിപ്പിക്കുന്ന ‘കവനക്കൊയ്ത്ത് ’ ദൃശ്യാവിഷ്കാരം, പൂർണമായും മുളയിൽ നിർമിച്ച സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് വയലി ആറങ്ങോട്ടുകര അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. മലയാളം ഒമാൻ ചാപ്റ്റർ രക്ഷാധികാരി അജിത് പനിച്ചിയിൽ, ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല, വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, ട്രഷറർ രവീന്ദ്രൻ മറ്റത്തിൽ, കൾച്ചറൽ കോഓഡിനേറ്റർ രാജൻ വി. കോക്കൂരി, എക്സിക്യൂട്ടിവ് മെംബർ ടി.വി.കെ. ഫൈസൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.