സമസ്ത നൂറാം വാർഷികം: ഒമാൻതല പ്രചാരണ ഉദ്ഘാടനം നടന്നു
text_fieldsസമസ്ത നൂറാം വാർഷിക ഒമാൻതല പ്രചാരണ ഉദ്ഘാടനം പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ
തങ്ങൾ നിർവഹിക്കുന്നു. സയ്യിദ് ഷംസുദ്ദീൻ തങ്ങൾ സുഹാർ, മുഹിയുദ്ദീൻ മുസ്ലിയാർ സൂർ,
റഈസ് അഹമ്മദ്, യു.കെ. ഇമ്പിച്ചാലി മുസ്ലിയാർ, ജുമുഅ സഹീദ് സുൽത്താൻ അൽ ഖാസിമി, അൻവർ ഹാജി, മുഹമ്മദലി ഫൈസി, കെ.എൻ.എസ് മൗലവി എന്നിവർ സമീപം
മസ്കത്ത്: ഹ്രസ്വ സന്ദർശനാർഥം ഒമാനിൽ എത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഒമാനിൽ പ്രൗഢ സ്വീകരണം നൽകി. മസ്കത്ത് സുന്നി സെൻറർ മദ്റസയിൽ നടന്ന സ്വീകരണ പരിപാടി കെ.എം.സി.സി പ്രസിഡന്റ് റഈസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി, സുന്നീ സെന്റർ പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. സൂർ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹ്യുദ്ദീൻ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.
സമസ്ത നൂറാം വാർഷിക ഒമാൻ തല പ്രചാരണ ഉദ്ഘാടനവും സമാപന പ്രാർഥനയും തങ്ങൾ നിർവഹിച്ചു. റേഞ്ച് ജനറൽ സെക്രട്ടറി യു.കെ ഇമ്പിച്ചാലി മുസ്ലിയാർ, അഷ്റഫ് കിണവക്കൽ, ഷക്കീർ ഫൈസി എന്നിവർ സംസാരിച്ചു .
ബംഗളൂരുവിൽ നടക്കുന്ന നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിലേക്ക് ഒമാൻ സമസ്ത ഘടകങ്ങളുടെ സംഭാവന അൻവർ ഹാജി ജിഫ്രി മുത്തുക്കോയ തങ്ങളെ ഏൽപ്പിച്ചു. ഇന്ന് സൂറിൽ നടക്കുന്ന സൂർ കേരള മുസ്ലിം ജമാഅത്തിന്റെ നാല്പതാം വാർഷികവും ഒമാൻ എസ്.കെ.എസ്.എസ്എഫ് നടത്തുന്ന മനുഷ്യജാലികയും തങ്ങൾ ഉദ്ഘാടനം ചെയ്യും.
റേഞ്ച് പ്രസിഡന്റ് എൻ. മുഹമ്മദലി ഫൈസി സ്വാഗതവും സുന്നിസെൻറർ സെക്രട്ടറി സാജുദ്ദീൻ ബഷീർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.