കോവിഡ്: ഒമാനിൽ മാർച്ചിൽ മരണപ്പെട്ടത് 104 പേർ
text_fieldsമസ്കത്ത്: ഒമാനിലെ കോവിഡ് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ മാർച്ചിൽ 104 പേരാണ് മരണപ്പെട്ടത്. ഫെബ്രുവരിയെ അപേക്ഷിച്ച് മരണനിരക്കിൽ കാര്യമായ വർധനവ് തന്നെ ദൃശ്യമാണെന്ന് ഒമാൻ ടെലിവിഷെൻറ റിപ്പോർട്ടിൽ പറയുന്നു.
മാർച്ചിൽ ദിവസം ശരാശരി 3.5 ആളുകൾ വീതമാണ് മരണപ്പെട്ടത്. ഫെബ്രുവരിയിൽ ഇത് 1.6ഉം ജനുവരിയിൽ ഇത് ഒന്നും ആയിരുന്നു. 2020 ഡിസംബറിൽ പ്രതിദിന നിരക്ക് 2.3 ആയിരുന്നതാണ് ജനുവരിയിൽ ഒന്നിലേക്ക് എത്തിയത്. ഒമാനിൽ മഹാമാരി ആരംഭിച്ച ശേഷം ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2020 ഒക്ടോബറിൽ ആയിരുന്നു. 9.7 ആയിരുന്നു അന്ന് പ്രതിദിന നിരക്ക്. ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തതാകെട്ട 2021 ജനുവരിയിലുമാണ്. രാജ്യത്തെ കോവിഡ് മരണനിരക്കിലുള്ള വർധന ഭയപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ താമസിക്കുന്ന എല്ലാവരും കോവിഡ് മുൻകരുതൽ നടപടികൾ ഉത്തരവാദിത്വത്തോടെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഒാർമിപ്പിച്ചു. എന്നാൽ മാത്രേമ എല്ലാവരും സുരക്ഷിതരായിരിക്കുകയുള്ളൂ. രണ്ട് ദശലക്ഷത്തിലധികം അധിക ഡോസ് വാക്സിൻ ബുക്ക് ചെയ്തതായും അത് വൈകാതെ രാജ്യത്ത് എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്നതിൽ മജ്ലിസുശൂറ ആരോഗ്യ-പരിസ്ഥിതികാര്യ കമ്മിറ്റിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിവരുന്നുണ്ടെന്നും എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണമെന്നും കമ്മിറ്റി ഒാർമിപ്പിച്ചു. കൂടുതൽ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും സമൂഹത്തിെൻറ എല്ലാതുറകളിൽ ഉള്ളവരെയും ഉൾപ്പെടുത്തി പ്രതിരോധ കുത്തിവെപ്പിെൻറ മുൻഗണനാപട്ടിക വിപുലീകരിക്കണമെന്നും ശൂറാ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
രാജ്യം സാമ്പത്തികവും ആരോഗ്യ പരവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെേട്ടാടെ നിൽക്കണമെന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ആവശ്യപ്പെടുന്നു. എല്ലാവരും ക്ഷമയോടെയും െഎക്യത്തോടെയും നിലനിൽക്കുന്നതിന് ഒപ്പം നിലവിലെ സാഹചര്യങ്ങൾ വഷളാകാതിരിക്കാൻ സർക്കാർ കൈകൊണ്ട നടപടികൾ മനസിലാക്കുകയും പാലിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.