Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ത്താം ടേം...

പ​ത്താം ടേം ​മ​ജ്​​ലി​സ്​ ശൂ​റ: പ​കു​തി​യി​​ലേ​റെ​യും പു​തു​മു​ഖ​ങ്ങ​ൾ

text_fields
bookmark_border
Under the leadership of Interior Minister Syed Hamoud bin Faisal Al Busaidi Announcing the winners
cancel
camera_alt

 ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്നു

മ​സ്ക​ത്ത്​: പ​ത്താം ടേ​മി​ലേ​ക്കു​ള്ള ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​റെ​യും ര​ണ്ട് ഡെ​പ്യൂ​ട്ടി​മാ​രെ​യും ന​വം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ൽ മൊ​ഖ്താ​ർ അ​ബ്ദു​ല്ല അ​ൽ ഹ​ർ​ത്തി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഫ​ല​ങ്ങ​ൾ​ക്കെ​തി​രാ​യ അ​പ്പീ​ലു​ക​ൾ 10 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പ്പീ​ൽ തീ​യ​തി മു​ത​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ക​മ്മി​റ്റി ഇ​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്നും തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശൂ​റ കൗ​ൺ​സി​ലി​ലേ​ക്ക്​ വി​ജ​യി​ച്ച​വ​രി​ൽ 64 ശ​ത​മാ​ന​വും പു​തു​മു​ഖ​ങ്ങ​ളാ​ണ്. ചി​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 98 ശ​ത​മാ​നം​വ​രെ വോ​ട്ടി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ വ​ള​രെ സു​താ​ര്യ​ത​യോ​ടെ​യാ​ണ് ന​ട​ന്ന​ത്. ഇ​ൻ​തി​ഖാ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​ള്ള വോ​ട്ടി​ങ്​ വി​ജ​യ​ക​ര​മാ​യി​രു​ന്നു. വോ​ട്ടി​ങ്​ പ്ര​ക്രി​യ​യി​ൽ 52 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 48 ശ​ത​മാ​നം സ്ത്രീ​ക​ളും പ​ങ്കാ​ളി​ക​ളാ​യി. ചി​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 98 ശ​ത​മാ​നം വോ​ട്ടി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ത്താം ടേ​മി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ത​ലാ​ൽ അ​ൽ സാ​ദി വി​ശ​ദീ​ക​രി​ച്ചു.

​റെ​ക്കോ​ഡ്​ പോ​ളി​ങ്​; മു​ന്നി​ൽ വ​ട​ക്ക​ൻ ബാ​ത്തി​ന

മ​സ്‌​ക​ത്ത്: ശൂ​റ കൗ​ൺ​സി​ലി​ന്റെ പ​ത്താം ടേം ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഫ​ലം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. 65.88 ശ​ത​മാ​ന​മാ​ണ് പോ​ളി​ങ്. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി (49 ശ​ത​മാ​നം ​പോ​ളി​ങ്) താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ്​ ഇ​ത്ത​വ​ണ വോ​ട്ടി​ങ്ങി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ വി​ജ​യ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും വോ​ട്ട് ചെ​യ്ത പൗ​ര​ന്മാ​ർ​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. എ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റാ​ണ്.

ഇ​വി​ടെ 94,809 ആ​ളു​ക​ൾ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ചെ​ന്ന്​ ഇ​ൻ​തി​ഖാ​ബ് ആ​പ്ലി​ക്കേ​ഷ​നി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 76,003 ആ​ളു​ക​ൾ വോ​ട്ടു ചെ​യ്​​ത ദോ​ഫാ​റാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. തെ​ക്ക​ൻ ശ​ർ​ഖി​യ (67,268), തെ​ക്ക​ൻ ബാ​ത്തി​ന ബ​ത്തി​ന (59,815), മ​സ്‌​ക​ത്ത് (51,627), ദാ​ഖി​ലി​യ (50,851), വ​ട​ക്ക​ൻ ശ​ർ​ഖി​യ (45, 011), ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് (16,502), അ​ൽ വു​സ്ത (13,234), ബു​റൈ​മി (12,442), മു​സ​ന്ദം (8,717) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വോ​ട്ട്​ ചെ​യ്​​ത​വ​രു​ടെ ക​ണ​ക്കു​ക​ൾ.

വ​നി​ത പ്ര​തി​നി​ധി​ക​ൾ ഇ​ല്ല

മ​സ്ക​ത്ത്​: വോ​ട്ടി​ങ്​ പ്ര​ക്രി​യ​യി​ൽ സ്​​ത്രീ​ക​ൾ സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​യി​ട്ടും ഒ​രു വ​നി​ത​യും ഇ​ത്ത​വ​ണ ശൂ​റ കൗ​ൺ​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്തി​ല്ല. 90 സീ​റ്റു​ക​ളി​ലേ​ക്ക് 32 സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 843 സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ശൂ​റ കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ​യാ​യി മൂ​ന്നു ടേ​മു​ക​ളി​ലാ​ണ്​ വ​നി​ത പ്രാ​തി​നി​ധ്യം ഉ​ണ്ടാ​കാ​തി​രു​ന്ന​ത്. ​ഒ​ന്ന്, ആ​റ്​, പ​ത്ത്​ ടേ​മു​ക​ളി​ലാ​ണ്​ ഒ​രു വ​നി​ത​ക​ൾ​പോ​ലും ഇ​ടം പി​ടി​ക്കാ​തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ടേ​മി​ൽ ര​ണ്ട്​ പ്ര​തി​നി​ധി​ക​ളു​ണ്ടാ​യി​രു​ന്നു. ശൂ​റ കൗ​ൺ​സി​ലി​ൽ ഒ​രു ശ​ത​മാ​നം വ​നി​ത പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്ന് 2010ൽ ​ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്​​ മു​ത​ൽ ‘ക്വോ​ട്ട’ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും, നി​ല​വി​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ നി​ർ​ദേ​ശ​മി​​ല്ലെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ത​ലാ​ൽ അ​ൽ സാ​ദി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ജ്​​ലി​സ്​ ശൂ​റ​യി​ലെ വ​നി​ത

പ്രാ​തി​നി​ധ്യ പ​ട്ടി​ക

ഒ​ന്നാം ടേം: 00

​ര​ണ്ടാം ടേം: 02

​മൂ​ന്നാം ടേം : 02

​നാ​ലാം ടേം: 02

​അ​ഞ്ചാം ടേം: 01

​ആ​റാ​ം ടേം: 00

​ഏ​ഴാം ടേം: 01

​എ​ട്ടാം ടേം: 01

​ഒ​മ്പ​താം ​ടേം: 02

​പ​ത്താം ടേം: 00

മ​ജ്​​ലി​സ്​ ശൂ​റ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

പ​ത്താം മ​ജ്​​ലി​സ്​ ശൂ​റ​യി​ലേ​ക്ക്​ ഇ​വ​ർ

ഓ​രോ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ലാ​യ​ത്തു​ക​ളി​ൽ​നി​ന്നും ശൂ​റ കൗ​ൺ​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ഇ​വ​രാ​ണ്.

1. മ​സ്ക​ത്ത്​ ഗ​വ​ർ​​ണ​റേ​റ്റ്

മ​സ്‌​ക​ത്ത്​ വി​ലാ​യ​ത്ത്: ഖ​ലീ​ൽ ഖ​ൽ​ഫാ​ൻ അ​ൽ വാ​ഹി​ബി. മ​ത്ര വി​ലാ​യ​ത്ത്: ഹു​സൈ​ൻ മു​ഹ​മ്മ​ദ് അ​ൽ ല​വ​തി, ന​ജീ​ബ് സാ​ലി​ഹ് അ​ൽ സെ​ദ്ജാ​ലി. ബൗ​ഷ​ർ വി​ലാ​യ​ത്ത്: മ​ൻ​സൂ​ർ ഖ​ലീ​ഫ അ​ൽ സി​യാ​ബി അ​ലി ഖ​ൽ​ഫാ​ൻ അ​ൽ ഹ​സ​നി. അ​മീ​റാ​ത്ത്​ വി​ലാ​യ​ത്ത്: മു​ഹ​മ്മ​ദ് റ​മ​ദാ​ൻ അ​ൽ ബ​ലൂ​ഷി, ഇ​ബ്രാ​ഹിം ഖ​ൽ​ഫാ​ൻ അ​ൽ ഹാ​ദി. ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്ത്: ജു​മ സ​ഈ​ദ്​ അ​ൽ വാ​ഹി​ബി, സ​ലിം ഹ​മൂ​ദ് അ​ൽ ഗ​മാ​രി. സീ​ബ്​ വി​ലാ​യ​ത്ത്: അ​ലി മ​ൻ​സൂ​ർ അ​ൽ ഹാ​ർ​ത്തി അ​ഹ്മ​ദ് സ​ഈ​ദ്​ അ​ൽ ബ​ലൂ​ഷി.

2. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ്

നി​സ്​​വ വി​ലാ​യ​ത്ത്: അ​ഹ്മ​ദ് നാ​സ​ർ അ​ൽ അ​ബ്രി, അ​ലി നാ​സ​ർ അ​ൽ ഹ​റാ​സി. മ​ന വി​ലാ​യ​ത്ത്: മു​ഹ​മ്മ​ദ് സ​ലിം അ​ൽ സു​ലൈ​മാ​നി. ജ​ബ​ൽ അ​ഖ്ദ​ർ വി​ലാ​യ​ത്ത്: ഹ​സ്സ​ൻ അ​ഹ്മ​ദ് അ​ൽ ന​ബ്ഹാ​നി. ആ​ദം വി​ലാ​യ​ത്ത്: സ​ലിം ഹ​മ​ദ് അ​ൽ മ​ഹ്റൂ​ഖി. ബ​ഹ്‌​ല വി​ലാ​യ​ത്ത്: ഉ​മ​ർ അ​ലി അ​ൽ ജു​നൈ​ബി, അ​ബ്ദു​ല്ല അ​ൽ വ​ലീ​ദ് അ​ൽ ഹി​നാ​യി. അ​ൽ ഹം​റ വി​ലാ​യ​ത്ത്: ജ​മാ​ൽ അ​ഹ​മ്മ​ദ് അ​ൽ അ​ബ്രി.

ഇ​സ്കി വി​ലാ​യ​ത്ത്​: യൂ​നി​സ് അ​ലി അ​ൽ മ​​ന്ദേ​രി, സാ​ഹി​ർ സ​ർ​ഹാ​ൻ അ​ൽ അ​മ്രി. സ​മാ​യി​ൽ വി​ലാ​യ​ത്ത്​: മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ഹു​സൈ​നി, യൂ​നി​സ് മു​ഹ​മ്മ​ദ് അ​ൽ സി​യാ​ബി. ബി​ദ്​​ബി​ദ്​ വി​ലാ​യ​ത്ത്: അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ സി​യാ​ബി, ത​ലാ​ൽ സ​ഈ​ദ്​ അ​ൽ മു​ഹ​ർ​ബി.

3. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ്

ഖ​സ​ബ്​ വി​ലാ​യ​ത്ത്: അ​ഹ​മ്മ​ദ് അ​ലി അ​ൽ ഷി​ഹി. ബു​ഖ വി​ലാ​യ​ത്ത്: അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ൽ മാ​ലി​ക്. മ​ദ്​​ഹ വി​ലാ​യ​ത്ത്: അ​ഹ​മ്മ​ദ് അ​ലി അ​ൽ സാ​ദി. ദി​ബ വി​ലാ​യ​ത്ത്: മു​ഹ​മ്മ​ദ് അ​ലി അ​ൽ ഷി​ഹി.

4. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്

സു​ഹാ​ർ വി​ലാ​യ​ത്ത്​: അ​ബ്ദു​ല്ല അ​ലി അ​ൽ ബ​ലൂ​ഷി, ഖാ​ലി​ദ് സു​ൽ​ത്താ​ൻ അ​ൽ ജാ​ബ്രി. ഷി​നാ​സ്​ വി​ലാ​യ​ത്ത്: അ​ബ്ദു​ല്ല സു​റൂ​ർ അ​ൽ ക​അ​ബി, യൂ​സ​ഫ് അ​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി. ലി​വ വി​ലാ​യ​ത്ത്: അ​ഹ​മ്മ​ദ് സ​ഈ​ദ്​ അ​ൽ ശ​ർ​ഖി, സെ​യ്ഫ് ഖാ​ലി​ദ് അ​ൽ റീ​സി. സ​ഹം വി​ലാ​യ​ത്ത്: യ​ഹ്യ സാ​യി​ദ് അ​ൽ അ​ബ്ദു​സ്സ​ലാം, മു​ഹ​മ്മ​ദ് അ​ലി അ​ൽ ബ​ലൂ​ഷി. ഖാ​ബൂ​റ വി​ലാ​യ​ത്ത്: സു​ൽ​ത്താ​ൻ ഹു​മൈ​ദ് അ​ൽ ഹു​സൈ​നി, ഉ​മ​ർ അ​ലി അ​ൽ ഹു​സൈ​നി. സു​വൈ​ഖ്​ വി​ലാ​യ​ത്ത്: സ​ഈ​ദ്​ ഹ​മ​ദ് അ​ൽ സാ​ദി, ഹ​മ​ദ് ഖ​മീ​സ് അ​ൽ ജാ​ദി​ദി.

5. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്

റ​സ്താ​ഖ്​ വി​ലാ​യ​ത്ത്: ഹെ​മ്യാ​ർ നാ​സ​ർ അ​ൽ ഹ​റാ​സി, ഖ​മീ​സ് ഹം​ദാ​ൻ അ​ൽ ഗ​ഫ്രി. ബ​ർ​ക്ക വി​ലാ​യ​ത്ത്: യാ​സ​ർ അ​ലി അ​ൽ മെ​ബൈ​ഹ്സി, വാ​ലി​ദ് സ​ലിം അ​ൽ മാ​ൽ​കി. മു​സ​ന്ന വി​ലാ​യ​ത്ത്: അ​മ്മാ​ർ സ​ലിം അ​ൽ സാ​ദി, അ​ബ്ദു​ല്ല സ​ഈ​ദ്​ അ​ൽ സാ​ദി. ന​ഖ​ൽ വി​ലാ​യ​ത്ത്: ബ​ദ​ർ നാ​സ​ർ അ​ൽ ജാ​ബ്രി. അ​ൽ അ​വാ​ബി വി​ലാ​യ​ത്ത്: താ​രി​ക് മു​ഹ​മ്മ​ദ് അ​ൽ ഖ​റൂ​സി. വാ​ദി അ​ൽ മ​ആ​വ​ൽ വി​ലാ​യ​ത്ത്: ഖാ​ലി​ദ് ഹി​ലാ​ൽ അ​ൽ മാ​വാ​ലി.

6. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ്

ബു​റൈ​മി വി​ലാ​യ​ത്ത്: ഹി​ലാ​ൽ റാ​ഷി​ദ് അ​ൽ ഗൈ​ത്തി, ഹു​മൈ​ദ് ജു​മാ​അ അ​ൽ ഷം​സി. മ​ഹാ​​ദ വി​ലാ​യ​ത്ത്: സ​ലിം അ​ലി അ​ൽ കാ​ബി. സു​നൈ​ന വി​ലാ​യ​ത്ത്: ഹം​ദാ​ൻ അ​ലി അ​ൽ മ​നേ​യ്.

7. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ്

ഇ​ബ്രി വി​ലാ​യ​ത്ത്: ഹു​മൈ​ദ് അ​ലി അ​ൽ ന​സ്രി, അ​ബ്ദു​ൽ അ​സീ​സ് ഹം​ദാ​ൻ അ​ൽ ബ​ലൂ​ഷി. ധ​ങ്ക് വി​ലാ​യ​ത്ത്: ഹ​മൂ​ദ് അ​ഹ​മ്മ​ദ് അ​ൽ യ​ഹ്യാ​യീ. യാ​ങ്കു​ൾ വി​ലാ​യ​ത്ത്: അ​ലി മു​ഹ​മ്മ​ദ് അ​ൽ അ​ലാ​വി

8. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ്

ഇ​ബ്ര വി​ലാ​യ​ത്ത്: യ​ഹ്യ സ​ഈ​ദ്​ അ​ൽ മു​സെ​ൽ​ഹി, അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ ഹാ​ർ​ത്തി. സി​നാ​വ് വി​ലാ​യ​ത്ത്: മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മ​ഹ്റൂ​ഖി. അ​ൽ ഖാ​ബി​ൽ വി​ലാ​യ​ത്ത്: യാ​ക്കൂ​ബ് മു​ഹ​മ്മ​ദ് അ​ൽ ഹാ​ർ​ത്തി. മു​ദൈ​ബി വി​ലാ​യ​ത്ത്: നാ​സ​ർ സു​ൽ​ത്താ​ൻ അ​ൽ ഹ​ബ്സി, ഹം​ദൂ​ൻ ഹ​മൂ​ദ് അ​ൽ ഫ​സാ​രി. ബി​ദി​യ വി​ലാ​യ​ത്ത്: മ​ൻ​സൂ​ർ സാ​ഹി​ർ അ​ൽ ഹ​ജ്രി. വാ​ദി ബാ​നി ഖാ​ലി​ദ്​ വി​ലാ​യ​ത്ത്: ഹ​മൂ​ദ് സ​ഈ​ദ്​ അ​ൽ സാ​ദി. ദി​മ വ​താ​ഈ​ൻ വി​ലാ​യ​ത്ത്: അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ഹം​ഹാ​മി.

9. തെ​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റ്

സൂ​ർ വി​ലാ​യ​ത്ത്: താ​ലി​ബ് ഖ​മീ​സ് അ​ൽ ബ​ലൂ​ഷി, യൂ​സ​ഫ് സ​ലിം അ​ൽ മു​ഖൈ​നി, അ​ൽ കാ​മി​ൽ വ ​അ​ൽ വാ​ഫി വി​ലാ​യ​ത്ത്: അ​ബ്ദു​ൽ അ​സീ​സ് റാ​ഷി​ദ് അ​ൽ ഹാ​ഷി​മി. ജ​അ​ല​ൻ ബാ​നി ബു ​ഹ​സ്സ​ൻ വി​ലാ​യ​ത്ത്: സു​ലൈ​മാ​ൻ അ​മീ​ർ അ​ൽ ര​ജ​ഹി, മു​ഹ​മ്മ​ദ് അ​മീ​ർ അ​ൽ മ​ഷൈ​ഖി. ജ​അ​ല​ൻ ബാ​നി ബു ​അ​ലി വി​ലാ​യ​ത്ത്: സ​ഈ​ദ്​ മു​ഹ​മ്മ​ദ് അ​ൽ സ​ഈ​ദി, നാ​സ​ർ അ​ബ്ദു​ല്ല അ​ൽ സു​നൈ​ദി. മു​സൈ​റ വി​ലാ​യ​ത്ത്: ഗാ​നിം സ​ഈ​ദ്​ അ​ൽ മു​ജൈ​നി.

10. അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റ്

ഹൈ​മ വി​ലാ​യ​ത്ത്: ഖ​ലീ​ഫ മു​ഹ​മ്മ​ദ് അ​ൽ ഹ​ർ​സൂ​സി. ദു​കം വി​ലാ​യ​ത്ത്: താ​ഹി​ർ മ​ബ്ഖൗ​ത്ത് അ​ൽ ജു​നൈ​ബി. അ​ൽ ജാ​സി​ർ വി​ലാ​യ​ത്ത്: മു​ഹ​മ്മ​ദ് സ​ഈ​ദ്​ അ​ൽ ജു​നൈ​ബി. മാ​ഹു​ത്ത്​ വി​ലാ​യ​ത്ത്: അ​ലി സ​ലിം അ​ൽ വി​ഹി​ബി.

11. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്

സ​ലാ​ല വി​ലാ​യ​ത്ത്: ഹ​മീ​ദ് അ​വ​ധ് സ്വ​ഖ്‌​റൂ​ൻ, മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ അ​ൻ​സി. താ​ഖ വി​ലാ​യ​ത്ത്: ഖു​വൈ​ദെം മു​ഹ​മ്മ​ദ് അ​ൽ മ​ഷാ​നി, സ​ദ വി​ലാ​യ​ത്ത്: സ​ലിം അ​ലി അ​ൽ മ​ഹ്രി. ധ​ൽ​കൂ​ത്ത്​ വി​ലാ​യ​ത്ത്: മു​ഹ​മ്മ​ദ് മ​സൂ​ദ് അ​ൽ ഉ​ബ​താ​നി. റ​ഖ്യൗ​ത്​ വി​ലാ​യ​ത്ത്: അ​ഹ്മ​ദ് ബു​ഖൈ​ത് അ​ൽ ജ​ഹ്ഫാ​ലി. തും​റൈ​ത്ത്​ വി​ലാ​യ​ത്ത്: അ​ലി മു​സ​ല്ലം ഗ​വാ​സ്. മി​ർ​ബാ​ത്ത്​ വി​ലാ​യ​ത്ത്: മു​ഹ​മ്മ​ദ് അ​ലി അ​ൽ അ​മ്രി. മ​ക്ഷാ​ൻ വി​ലാ​യ​ത്ത്: സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഷാ​ഷെ​യ്. ഷാ​ലിം-​അ​ൽ ഹ​ലാ​നി​യ​ത്ത് ഐ​ല​ൻ​ഡ്​ വി​ലാ​യ​ത്ത്: യൂ​സ​ഫ് മു​ഹ​മ്മ​ദ് അ​ൽ മ​ഹ്രി. അ​ൽ മ​സ്യൂ​ന വി​ലാ​യ​ത്ത്: അ​ഹ​മ്മ​ദ് മോ​ൺ​ഷി​ർ ബ​ൽ​ഹാ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Majlis ShuraNew Faces. Oman
News Summary - 10th term Majlis Shura: More than half new faces
Next Story