Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right12 ദ​ശ​ല​ക്ഷം...

12 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ സൂ​റി​ൽ​ മാ​രി​ടൈം ഹി​സ്റ്റ​റി മ്യൂ​സി​യം വ​രു​ന്നു

text_fields
bookmark_border
sur
cancel
camera_alt

സൂ​റി​ൽ​നി​ന്നു​ള്ള കാ​ഴ്ച

മ​സ്‌​ക​ത്ത്: പൈ​തൃ​ക, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം സൂ​റി​ൽ നി​ര്‍മി​ക്കു​ന്ന മാ​രി​ടൈം ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ന്റെ നി​ര്‍മാ​ണ ക​രാ​റാ​യി. 12 ദ​ശ​ല​ക്ഷം റി​യാ​ല്‍ ചെ​ല​വ​ഴി​ച്ച് ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ഒ​മാ​ന്‍ എ​ല്‍.​എ.​ജി​യും ഇ​ന്ത്യ ഫെ​ര്‍ട്ടി​ലൈ​സ​ര്‍ ക​മ്പ​നി​യു​മാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി, ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി സി.​ഇ.​ഒ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്മാ​നി, ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി​യു​ടെ സി.​ഇ.​ഒ ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ മ​ർ​ഹു​ബി എ​ന്നി​വ​രാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

വി​ക​സ​ന പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​സാ​മ്പ​ത്തി​ക ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തെ​ന്ന് പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി അ​ൽ മ​ഹ്‌​റൂ​ഖി പ​റ​ഞ്ഞു.

എ​ൻ​ജി​നീ​യ​റി​ങ് വ​ശം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു ക​ൺ​സ​ൾ​ട്ട​ൻ​സി ഓ​ഫി​സ് ഒ​രു​ക്കി ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ക​രാ​ർ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ്. ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി​യി​ൽ നി​ന്നു​ള്ള 10 ദ​ശ​ല​ക്ഷം റി​യാ​ലും ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി​യി​ൽ​നി​ന്ന് ര​ണ്ട് ദ​ശ​ല​ക്ഷ​വും ഉ​ൾ​പ്പെ​ടു​ന്ന പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സൂ​രി​ലെ മാ​രി​ടൈം മ്യൂ​സി​യ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത് പൈ​തൃ​ക​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്കും കാ​ര്യ​മാ​യ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​ർ ഡോ ​യ​ഹ്‌​യ ബി​ൻ ബ​ദ​ർ അ​ൽ മ​വാ​ലി ചൂ​ണ്ടി​ക്കാ​ട്ടി. സൂ​ര്‍ വി​ലാ​യ​ത്തി​ന്റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​ന്ന മാ​രി​ടൈം ഹി​സ്റ്റ​റി മ്യൂ​സി​യം പ്ര​ദേ​ശ​ത്തി​ന് കൂ​ടു​ത​ല്‍ ഉ​ണ​ര്‍വു പ​ക​രും.

ആ​ര്‍കി​ടെ​ക്ച്വ​റ​ല്‍ മേ​ഖ​ല​യി​ല്‍ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ര്‍ക്കാ​യി പ്ര​ഖ്യാ​പി​ച്ച ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം പു​ര​സ്‌​കാ​ര​ത്തി​ന്റെ ര​ണ്ടാം എ​ഡി​ഷ​നി​ല്‍ വി​ജ​യി​ച്ച ഡി​സൈ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. സൂ​ര്‍ വി​ലാ​യ​ത്തി​ലെ സ​മു​ദ്ര ച​രി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള രൂ​പ​ക​ൽ​പ്പ​ന​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ന് ക്ഷ​ണി​ച്ചി​രു​ന്ന​ത്. സൂ​റി​ലെ ക​ട​ല്‍ ച​രി​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​രി​ടൈം മ്യൂ​സി​യും ഉ​ള്‍പ്പെ​ടു​ന്ന രൂ​പ​ക​ല്‍പ​ന​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​രു​ന്ന​ത്.

മു​ഹ​മ്മ​ദ് സ​ലാ​ഹ് അ​ല്‍ ബ​ലൂ​ശി​യു​ടെ​താ​ണ് ഡി​സൈ​ന്‍. ക​ഫേ​ക​ള്‍, റ​സ്റ്റാ​റ​ന്റു​ക​ള്‍, പാ​ര്‍ക്ക്, ക​ട​ല്‍ ക​ണ്ടു​ള്ള ഖോ​ര്‍ അ​ല്‍ ബ​ത്ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ത തു​ട​ങ്ങി​യ​വ​യ ഉ​ള്‍പ്പെ​ട്ട​താ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ്പ​ന. നി​ര​വ​ധി വ്യ​വ​സാ​യ സാ​ധ്യ​ത​ക​ളും രൂ​പ​രേ​ഖ​ക മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ക​ട​ല്‍ സ​ഞ്ചാ​രി​ക​ളെ കൂ​ടി ആ​ക​ര്‍ഷി​ക്കു​ന്ന ഡി​സൈ​നെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsOman NewsSur Maritime Museum
News Summary - 12 Million Riyal Maritime History Museum Coming to Sur
Next Story