12 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയം - ഒമാൻ ആരോഗ്യമന്ത്രി
text_fieldsമസ്‌കത്ത്: രാജ്യത്ത് 12പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി. ഒമാൻ ടി.വിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കമ്മിറ്റി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
തീവ്രപരിചരണ വിഭാഗത്തിൽ കോവിഡ് രോഗികൾ മൂന്നിൽനിന്ന് അഞ്ചായി ഉയർന്നിട്ടുണ്ട്. ഇൗ വർധനവ് പുതിയ വകഭേദത്തിെൻറ ഭാഗമല്ല. മറിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലെ അലസതകൊണ്ടാണ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമായ വാക്സിനുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പൗരന്മാരും താമസക്കാരും തയ്യാറാകണമെന്നും അേദഹം ആവശ്യപ്പെട്ടു.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിണ് അപകടം കുറവ് എന്നാണ് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, വേഗത്തിൽ പടരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രി ഡോ അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു. നിലവിൽ രാജ്യത്ത് വിദേശത്ത് നിന്നെത്തിയ രണ്ട് സ്വദേശികൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില തൃപതികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.