1.3 ശതകോടി ഡോളറിന്റെ വാട്ടർഫ്രണ്ട് പദ്ധതി: മസ്കത്തിന്റെ മുഖച്ഛായ മാറും
text_fieldsമസ്കത്ത്: മസ്കത്തിന്റെ മുഖം മിനുക്കാൻ പദ്ധതിയുമായി അധികൃതർ. 1.3 ശതകോടി യു.എസ് ഡോളറിർ ചെലവഴിച്ച് അൽ ഖുവൈർ മസ്കത്ത് ഡൗൺടൗൺ ആൻഡ് വാട്ടർഫ്രണ്ട് ഡവലപ്മെന്റ് പദ്ധതിയാണ് ഭവന നഗര ആസൂത്രണ മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്നത്. സഹ ഹദീദ് ആർക്കിടെക്റ്റ് രൂപകൽപന ചെയ്ത പദ്ധതി 3.3 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് ഒരുങ്ങുകയെന്ന് അധികൃതർ അറിയിച്ചു.
താമസക്കാരുടെയും സന്ദർശകരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്ന പദ്ധതി. മസ്കത്തിലെ ജനസംഖ്യ 2040ഓടെ ഏകദേശം 1.5 മില്യണിൽ നിന്ന് 2.7 മില്യണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദ്രുതഗതിയിലുള്ള വളർച്ച മുന്നിൽ കണ്ടാണ് സഹ ഹദീദ് ആർക്കിടെക്റ്റ് രൂപകൽപന നടത്തിയിട്ടുള്ളത്. മറീന, ബീച്ചുകളും കായിക സൗകര്യങ്ങളും ഉള്ള വാട്ടർഫ്രണ്ട്, കനാൽ നടപ്പാത, കൾച്ചറൽ ക്വാർട്ടർ, മിനിസ്ട്രി കാമ്പസ് എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകൾ ഇതിൽ ഉണ്ടാകും. ലക്ഷ്വറി റീട്ടെയിൽ ഔട് ലെറ്റുകൾ, ഹെൽത്ത് ആൻഡ് വെൽനസ് സൗകര്യങ്ങൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ സ്പേസുകൾ എന്നിവയും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.