Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1389 പുതിയ...

ഒമാനിൽ 1389 പുതിയ രോഗികൾ; മരണം 14

text_fields
bookmark_border
ഒമാനിൽ 1389 പുതിയ രോഗികൾ; മരണം 14
cancel

മസ്​കത്ത്​: ഒമാനിൽ ചൊവ്വാഴ്​ച 1389 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 59568 ആയി. 4044 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1050 പേർ സ്വദേശികളും 339 പേർ പ്രവാസികളുമാണ്​. 730 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 37987 ആയി. 14 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്​തു.

ഇതാദ്യമായാണ്​ ഇത്രയധികം പേർ ഒരു ദിവസം മരണപ്പെടുന്നത്​. ഇതോടെ മരണ സംഖ്യ 273 ആയി. ഇതുവരെ മരണപ്പെട്ടതിൽ 138 പേർ സ്വദേശികളും 135 പേർ പ്രവാസികളുമാണ്​. 79 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 514 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 149 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.  21308 പേർ നിലവിൽ അസുഖബാധിതരാണ്​. 

പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്ന്​ മസ്​കത്തിനെ പിന്തള്ളി വടക്കൻ ബാത്തിന മുന്നിലെത്തി. 419 പേർക്കാണ്​ വടക്കൻ ബാത്തിനയിൽ രോഗം സ്​ഥിരീകരിച്ചത്​. മസ്​കത്തിൽ 405 പുതിയ രോഗികളാണ്​ ഉള്ളത്​.

ഇതോടെ വടക്കൻ ബാത്തിനയിലെ മൊത്തം രോഗികളുടെ എണ്ണം 7949ഉം മസ്​കത്തിലേത്​ 34044ഉം ആയി. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബിൽ തന്നെയാണ്​ ഇന്നും കൂടുതൽ രോഗികൾ. 196 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. സുഹാറിൽ 153ഉം ബോഷറിൽ 107ഉം ബർക്കയിൽ 103ഉം പുതിയ രോഗികൾ ഉണ്ട്​.  മരണപ്പെട്ടതിൽ 162 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.


വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;

1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8071, 6686,26; ബോഷർ-9121,6991,107; മസ്​കത്ത്​- 1225,906, 21; അമിറാത്ത്-2432,1525,51; സീബ്​ -12520,8670,196; ഖുറിയാത്ത്​-675,340,4.
2. വടക്കൻ ബാത്തിന: സുവൈഖ്​ -1847,809,39; ഖാബൂറ-627,296,62; സഹം-1362,584,84; സുഹാർ -2745,1220,153; ലിവ -662,305,28; ഷിനാസ്​ -706,267,53.
3. തെക്കൻ ബാത്തിന: ബർക്ക-2987,1511,103; വാദി മആവിൽ-263,123,7; മുസന്ന-1274,620,56; നഖൽ -271,142,12; അവാബി- 201,145,2;  റുസ്​താഖ്​ -1252,592,40.  
4. ദാഖിലിയ:  നിസ്​വ-798,454,22; സമാഇൽ-798,426,28; ബിഡ്​ബിദ്-469,247,9;  ഇസ്​കി -387,187,11; മന-131,56,1;  ഹംറ-150,83,7;  ബഹ്​ല -351,173,27; ആദം-155,94,18.
5. ദോഫാർ:  സലാല- 1728,636,79; മസ്​യൂന-45,33,0; ഷാലിം-49,24,0; മിർബാത്ത്​-168,3,0; തഖാ-14,7,3; തുംറൈത്ത്​-39,11,3; റഖിയൂത്ത്​ -5,0,0; ദൽഖൂത്ത്​-4,3,0.
6. അൽ വുസ്​ത: ഹൈമ-129,58,4; ദുകം -1162,1096,4; അൽ ജാസിർ-158,78,0; മഹൂത്​ - 11,1,1.
7. തെക്കൻ ശർഖിയ: ബുആലി-669,498,3; ബുഹസൻ-113,78,2; സൂർ-582,305,23; അൽ കാമിൽ -153,85,4; മസീറ-6,3,2.
8. വടക്കൻ ശർഖിയ:  ഇബ്ര- 214,114,10; അൽ ഖാബിൽ-89,45,0; ബിദിയ -160,75,5; മുദൈബി -662,342,23; ദമാ വതായിൻ-144,76,1; വാദി ബനീ ഖാലിദ്​ -42,22,0.
9. ബുറൈമി:  ബുറൈമി -619,411,10; മഹ്​ദ-19,17,0; സുനൈന-3,0,0.
10. ദാഹിറ:  ഇബ്രി- 856,369,372; ദങ്ക്​-80, 36,3; യൻകൽ -127,76,4.
11. മുസന്ദം: ഖസബ്​ -24,14,0; ദിബ്ബ-8,3,0; ബുക്ക -6,2,1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1389 more covid patients oman
Next Story