14 പേർക്ക് കോവിഡ്, പുതിയ മരണങ്ങളില്ല
text_fieldsമസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ പോസിറ്റിവായവരുടെ എണ്ണം 3,04,389 ആയി. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 19പേർക്കു കൂടി അസുഖം ഭേദമായി. 2,99,795 ആളുകളാണ് ഇതുവരെ കോവിഡ് മുക്തരായത്. 98.5ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരാളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഒമ്പതുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അതേസമയം, രാജ്യത്ത് കോവിഡിനെതിരെയുള്ള വാക്സിൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഉൗർജിതമായി നടക്കുകയാണ്. വിദേശികൾക്ക് സൗജന്യമായാണ് വാക്സിൻ നൽകുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് ബൂസ്റ്റർ ഡോസും നൽകി തുടങ്ങിയിരുന്നു. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകി തുടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റി ബൂസ്റ്റർ ഡോസ് നൽകാൻ അംഗീകാരം നൽകിയിരുന്നു. ഏതൊക്കെ വിഭാഗങ്ങൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുക എന്ന കാര്യങ്ങളെക്കുറിച്ച് ആരാഗ്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിശദീകരിച്ചത്. അതേസമയം, പല ആളുകളും കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ അലസത കാണിച്ചു തുടങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റ് കടകളിലും മാസ്ക് അണിയാെതയും സാമൂഹിക അകലം പാലിക്കാതെയും ഇടപഴകുന്നുണ്ട്. കോവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. കോവിഡ് തടയുന്നതിനുള്ള മുൻകരുതൽ നടപടി തുടരാൻ എല്ലാ ഹോട്ടലുകളോടും പൈതൃക വിനോദസഞ്ചാര മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ചില ഹോട്ടലുകളും സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെയായിരുന്നു മന്ത്രാലയത്തിെൻറ ഇടപെടൽ. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, വിരുന്ന് ഹാളുകൾ എന്നിവയിൽ ആകെ ശേഷിയുടെ 50 ശതമാനമാണ് ഇരുന്ന് കഴിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇത് തുടരണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾക്ക് വിധേയമാകുമെന്നുമാണ് പൈതൃക വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മസ്കത്ത്: കോവിഡിനെതിരെയുള്ള മുൻകരുതലുകൾ പള്ളികളിൽ പാലിക്കണമെന്ന് ഒൗഖാഫ് മതകാര്യവകുപ്പ് മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ കാര്യങ്ങളെ കുറിച്ച് സുപ്രീം കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.