Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ 15...

കോവിഡ്​: ഒമാനിൽ 15 പേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ 15 പേർ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ 15 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 924 ആയി. മരണപ്പെട്ടവരിൽ 678 പേരും സ്വദേശികളാണ്​. 607 പേർക്ക്​ കൂടി പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 98057 ആയി. ഇതിൽ 61553 പേരും സ്വദേശികളാണ്​. 433 പേർക്ക്​ കൂടി രോഗം ഭേദമായി. 88234 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. രോഗമുക്​തി നിരക്ക്​ 89.9 ശതമാനമായി കുറഞ്ഞു. 74 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 536 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 201 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


മസ്​കത്ത്​ ഗവർണറേറ്റിൽ തന്നെയാണ്​ തിങ്കളാഴ്​ചയും കൂടുതൽ രോഗികൾ. 278 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ മസ്​കത്ത്​ വിലായത്തിലാണ്​ കൂടുതൽ രോഗികൾ. ഇവിടെ 80 പേരിലാണ്​ വൈറസ്​ ബാധ പുതുതായി സ്​ഥിരീകരിച്ചത്​. ബോഷറിൽ 77 പേർക്കും സീബിൽ 65 പേർക്കും മത്രയിൽ 35 പേർക്കും അമിറാത്തിൽ 19 പേർക്കും ഖുറിയാത്തിൽ രണ്ട്​ പേർക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. രണ്ടാമതുള്ള വടക്കൻ ബാത്തിനയിലെ നൂറ്​ രോഗികളിൽ 65 പേരും സുഹാറിലാണ്​. സുവൈഖ്​, ഷിനാസ്​ എന്നിവിടങ്ങളിൽ 11 പേർക്ക്​ വീതവും സ്​ഥിരീകരിച്ചിട്ടുണ്ട്​. സഹം-എട്ട്​, ലിവ-മൂന്ന്​, ഖാബൂറ-രണ്ട്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തിലെ എണ്ണം. തെക്കൻ ബാത്തിനയിൽ 67 പുതിയ രോഗികളുണ്ട്​. ഇതിൽ 53 പേരും ബർക്കയിലും ആറ്​ പേർ മുന്നസയിലും അഞ്ച്​ പേർ റുസ്​താഖിലുമാണ്​. ദാഖിലിയ ഗവർണറേറ്റിൽ 52 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 32 പേർ നിസ്​വയിലാണ്​. ബഹ്​ലയിൽ ആറും സമാഇൗൽ, ഇസ്​കി എന്നിവിടങ്ങളിൽ നാല്​ വീതവും േരാഗികളുണ്ട്​. ദോഫാറിലെ 51 പുതിയ രോഗികളിൽ 47 പേരും സലാലയിലാണ്​. തഖായിൽ മൂന്ന്​ പേർക്കും തുംറൈത്തിൽ ഒരാൾക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ദാഹിറയിൽ 30 പുതിയ രോഗികളാണ്​ ഉള്ളത്​. ഇതിൽ 24 പേരും ഇബ്രിയിലാണ്​​. തെക്കൻ ശർഖിയ ഗവർണറേറ്റിൽ 11 പേർക്കും ബുറൈമിയിൽ എട്ട്​ പേർക്കും വടക്കൻ ശർഖിയയിൽ ഏഴ്​ പേർക്കും അൽ വുസ്​തയിൽ മൂന്ന്​ പേർക്കും വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story