Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right1619 പേർക്ക്​ കൂടി...

1619 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​

text_fields
bookmark_border
1619 പേർക്ക്​ കൂടി ഒമാനിൽ  കോവിഡ്​
cancel
മസ്​കത്ത്​: ഒമാനിൽ 1619 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 4721 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 64193 ആയി. പുതിയ രോഗികളിൽ 1249 പേർ സ്വദേശികളും 370 പേർ പ്രവാസികളുമാണ്​. 1360 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തർ 41450 ആയി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ടു പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 298 ആയി. 77 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 555 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 157 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.  22445 പേർ നിലവിൽ അസുഖബാധിതരാണ്​.  പുതിയ രോഗികളുടെ എണ്ണത്തിൽ മസ്​കത്ത്​ തന്നെയാണ്​​ മുന്നിൽ. ഇവിടെ 608 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 401 പുതിയ രോഗികളുള്ള വടക്കൻ ബാത്തിനയും  255 പേരുള്ള തെക്കൻ ബാത്തിനയുമാണ്​ തൊട്ടുപിന്നിൽ. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബ്​ തന്നെയാണ്​ ഇന്നും മുന്നിൽ. 258 പേർക്കാണ്​ ഇവിടെ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. സുഹാറാണ്​ അടുത്ത സ്​ഥാനത്ത്​. 162 പുതിയ രോഗികളാണ്​ ഇവിടെയുള്ളത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8214,6986, 60; ബോഷർ-9590,7283,141; മസ്​കത്ത്​- 1350,1030, 56; അമിറാത്ത്-2625,1692,76; സീബ്​ -13215,9188, 258; ഖുറിയാത്ത്​-733,398,17.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2070,920,77; ഖാബൂറ-680,302,31; സഹം-1576,682,104; സുഹാർ -3120,1419,162; ലിവ -765,367,9; ഷിനാസ്​ -792,347,18.
3. തെക്കൻ ബാത്തിന: ബർക്ക-3320,1770,92; വാദി മആവിൽ-291,149,4; മുസന്ന-1463,743,96; നഖൽ -296,161,5; അവാബി- 217,150,2;  റുസ്​താഖ്​ -1387,729,56.  
4. ദാഖിലിയ:  നിസ്​വ-862,549,18; സമാഇൽ-875,493,8; ബിഡ്​ബിദ്-518,285,15;  ഇസ്​കി -413,233,2; മന-152,67,6;  ഹംറ-162,98,3;  ബഹ്​ല -384,197,13; ആദം-182,105,16.
5. ദോഫാർ:  സലാല- 1967,795,81; മസ്​യൂന-49,41,1; ഷാലിം-58,26,7; മിർബാത്ത്​-168,3,0; തഖാ-14,8,0; തുംറൈത്ത്​-49,15,1; റഖിയൂത്ത്​ -7,0,2; ദൽഖൂത്ത്​-6,4,2; മഖ്​ഷൻ-1,0,0.
6. അൽ വുസ്​ത: ഹൈമ-135,59,4; ദുകം -1188,1100,26; അൽ ജാസിർ-175,99,17; മഹൂത്​ - 19,1,8.
7. തെക്കൻ ശർഖിയ: ബുആലി-742,534,9; ബുഹസൻ-132,90,2; സൂർ-660,394,12; അൽ കാമിൽ -174,94,3; മസീറ-6,3,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 252,124,12; അൽ ഖാബിൽ-103,52,4; ബിദിയ -193,86,0; മുദൈബി -743,403,17; ദമാ വതായിൻ-162,87,2; വാദി ബനീ ഖാലിദ്​ -49,25,0.
9. ബുറൈമി:  ബുറൈമി -664,464,21; മഹ്​ദ-19,17,0; സുനൈന-6,0,0.
10. ദാഹിറ:  ഇബ്രി- 932,426,29; ദങ്ക്​-87,44,4; യൻകൽ -141,88,10.
11. മുസന്ദം: ഖസബ്​ -26,15,0; ദിബ്ബ-8,6,0; ബുക്ക -6,4,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1619 more covid patients oman
Next Story