മരത്തിനു താഴെ തീയിട്ടാൽ 20 റിയാൽ പിഴ
text_fieldsമസ്കത്ത്: മരങ്ങൾക്ക് താഴെയോ വിനോദകേന്ദ്രങ്ങളെ ബാധിക്കുന്ന വിധത്തിലോ തീയിട്ടാൽ 20 റിയാൽ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ഇതുമുലം ആ പ്രദേശത്തെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാലും പിഴ ഈടാക്കും.തണുപ്പ് കാലമാകുന്നതോടെ ബാർബിക്യൂ അടക്കം ഭക്ഷണം പാകംചെയ്യുന്നതിനായി ആളുകൾ വെളിയിൽ ഒത്തുകൂടുന്നത് പരിസ്ഥിതിയെ ബാധിക്കാതിരിക്കുന്നതിനുവേണ്ടിയുള്ള മുൻകരുതലിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുന്നത്.വിദേശികൾക്കിടയിൽ കൂടി മുന്നറിയിപ്പ് എത്തിക്കുന്നതിന്റെ ഭാഗമായി ഹിന്ദി, ബംഗ്ല ഭാഷകളിൽ ഉൾപ്പെടെ ഇതിന്റെ സന്ദേശം അധികൃതർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകുന്നു. 20 റിയാൽ ആണ് ഇതിന് പിഴ ഈടാക്കുക. പൊതുസമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായാണ് നടപടി. ബാർബിക്യു നടത്തുമ്പോഴും മറ്റു ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോഴും പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയും മുനിസിപ്പാലിറ്റി രംഗത്തെത്തിയിട്ടുണ്ട്.ബീച്ചിനോട് ചേർന്നും മറ്റും പൊതുഇടങ്ങളിൽ ബാർബിക്യു നടത്തിയതിനെ തുടർന്ന് പുല്ല് കരിയുകയും മറ്റു കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിനെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.