ദേശീയദിന അവധി: ഒമാനിലേക്ക് വന്നവരെ യു.എ.ഇ അതിര്‍ത്തിയില്‍ തിരിച്ചുവിട്ടു
text_fieldsമസ്കത്ത്: ദേശീയദിന അവധിയോടനുബന്ധിച്ച് യു.എ.ഇയില്‍നിന്ന് ഒമാന്‍ സന്ദര്‍ശിക്കാനത്തെിയ ചിലരെ യു.എ.ഇ അതിര്‍ത്തിയില്‍നിന്ന് തിരിച്ചുവിട്ടു. ഇതുകാരണം ഒമാനിലത്തൊന്‍ മണിക്കൂറുകള്‍ വൈകിയതായി ബുധനാഴ്ച സുഹൃത്തുക്കളെ കാണാന്‍ ഒമാനിലത്തെിയ ചിലര്‍ പറയുന്നു.
അല്‍ ഹത്ത അതിര്‍ത്തിയിലേക്ക് കടക്കുന്ന ആദ്യ സൈനിക പോസ്റ്റിലാണ് തങ്ങളെ തടഞ്ഞതെന്ന് വടകര, തിരുവള്ളൂര്‍ സ്വദേശി ഗഫൂര്‍ പറയുന്നു. തന്നോടൊപ്പം മറ്റു മൂന്നു നാട്ടുകാരുമുണ്ടായിരുന്നു.
ദേശീയദിന അവധിക്കാലത്ത് നാട്ടുകാരെയും ബന്ധുക്കളെയും കാണാന്‍ ഒമാനിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. സുരക്ഷാ കാരണങ്ങളാല്‍ ഈവഴി പോവാന്‍പറ്റില്ളെന്നും ഫുജൈറ അതിര്‍ത്തി വഴി പോവണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് 50 കി.മീ. താണ്ടി ഫുജൈറ അതിര്‍ത്തിയിലത്തെിയ തങ്ങളോട് വാഹനത്തിന് ബാങ്ക് ലോണ്‍ ഉള്ളതിനാല്‍ ഫുജൈറ വഴി പോവാന്‍ കഴിയില്ളെന്നും അല്‍ ഹത്തവഴിതന്നെ പോവണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അവര്‍ നിര്‍ദേശിച്ചതനുസരിച്ച് മറ്റൊരു റോഡ് വഴിയാണ് ഹത്ത ചെക്പോസ്റ്റിലത്തെിയത്. എന്നാല്‍, ഹത്ത ചെക്പോസ്റ്റില്‍ മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങള്‍ കാരണം ഒന്നര മണിക്കൂറിലധികം സമയനഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.
മറ്റു നിരവധിപേരെ തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ദുബൈയില്‍നിന്ന് വന്ന തങ്ങളെ ആദ്യ സൈനിക പോസ്റ്റില്‍ തടഞ്ഞതായി കോട്ടയം സ്വദേശി ജവാദ് പറഞ്ഞു. കല്‍ബ അതിര്‍ത്തിവഴി പോകാനായിരുന്നു നിര്‍ദേശം. ഇതുവഴി 60 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടിവന്നു. തന്‍െറ വാഹനത്തിന് തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന സ്വദേശിയെ നേരെയുള്ള വഴിയിലൂടെ കടത്തിവിടുകയും ചെയ്തു.
തങ്ങളുടെ പിന്നിലുണ്ടായിരുന്ന വിദേശികളോടും കല്‍ബവഴി പോകാന്‍ നിര്‍ദേശിച്ചതായും ജവാദ് പറഞ്ഞു. ഒമാനിലെയും യു.എ.ഇയിലെയും ദേശീയദിന അവധിദിനങ്ങള്‍ ഒരുമിച്ച് വന്നതിനാല്‍ അതിര്‍ത്തികളില്‍ വന്‍ തിരക്കാണ് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി അനുഭവപ്പെട്ടത്. കര്‍ക്കശ പരിശോധനകള്‍ക്കുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടതും.
അവധിദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇരു രാഷ്ട്രങ്ങളും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഇ-വിസ സംബന്ധിച്ച പ്രശ്നത്താല്‍ നവംബര്‍ മുതല്‍ യു.എ.ഇയിലേക്കുള്ള പ്രവേശത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നതുവരെ ഇ-വിസ സംവിധാനം പ്രാവര്‍ത്തികമാക്കുന്നത് നീട്ടിവെച്ചതായി യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.