പത്ര വിതരണത്തിനിടെ കുഴഞ്ഞുവീണ് തലശ്ശേരി സ്വദേശി മരിച്ചു
text_fieldsമത്ര: പത്ര വിതരണത്തിനിടെ കുഴഞ്ഞുവീണ് തലശ്ശേരി സ്വദേശി മരിച്ചു. ടൈംസ് ഓഫ് ഒമാന്‍ പത്രത്തിലെ വിതരണവിഭാഗം ജീവനക്കാരനായ തലശ്ശേരി റെയില്‍വേ സ്റ്റേഷന് റോഡ് തീക്കുകല് വീട്ടില്‍ പരേതനായ വി.എം. അബൂബക്കറിന്‍െറ മകന് ടി.ടി. ബഷീര്‍ (48) ആണ് മരിച്ചത്.
ഞായറാഴ്ച വെളുപ്പിന് പതിവുപോലെ വിതരണത്തിനുള്ള പത്രക്കെട്ടുകളുമായി പുറപ്പെട്ടതാണ്. സമാഈലില്‍ ചായകുടിക്കാനും വിശ്രമത്തിനുമായി നിര്‍ത്തിയപ്പോള്‍ തളര്‍ച്ച അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. 25 വര്‍ഷമായി ഒമാനിലുള്ള ബഷീര്‍ മസ്കത്തിലായിരുന്നു താമസം.
മാതാവ്: പരേതയായ നഫീസ. ഭാര്യ: റസീന. മക്കള്‍: ഷാമിസ്, ഫര്‍സാന. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.