‘മധുരമെന്‍ മലയാളം’; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: പ്രവാസലോകത്തിന് മാതൃഭാഷയുടെ മധുരം പകര്‍ന്നുനല്‍കുന്ന ‘മധുരമെന്‍ മലയാളം’ സമ്പൂര്‍ണ സാംസ്കാരിക ഉത്സവത്തിന് ഒരുക്കം സജീവം. മലയാളികള്‍ക്ക് എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വേറിട്ട ആഘോഷ കാഴ്ചയൊരുക്കുന്നതിനാണ് അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
‘ഗള്‍ഫ് മാധ്യമം’ വായനക്കാര്‍ക്ക് സ്നേഹോപഹാരമായി പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. www.madhyamam.com വെബ്സൈറ്റിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. വെബ്സൈറ്റിന്‍െറ ഹോംപേജില്‍ മുകളിലായി രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള പാസ് നല്‍കുക. ഡിസംബര്‍ 25ന് ഖുറം ആംഫി തിയറ്ററിലാണ് ‘മധുരമെന്‍ മലയാളം’ അരങ്ങിലത്തെുക. പ്രമുഖ ഗായകരും കലാകാരന്മാരും അണിനിരക്കുന്ന കലാസന്ധ്യ പരിപാടിയുടെ മാറ്റുകൂട്ടും. നോവലിസ്റ്റ് സി. രാധാകൃഷ്ണനും ചലച്ചിത്രനടി മഞ്ജുവാര്യരും പ്രമുഖ പിന്നണി ഗായകന്‍ പി. ജയചന്ദ്രനുമടക്കം വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കൊപ്പം മധുരമെന്‍ മലയാളം ഭാഷാ പഠന പദ്ധതിയില്‍ മികവുതെളിയിച്ച ഒമാനിലെ വിദ്യാര്‍ഥികളും ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരം ഏറ്റുവാങ്ങും. പി. ജയചന്ദ്രന്‍െറ നേതൃത്വത്തിലാണ് സംഗീതവിരുന്ന് ഒരുക്കുക. മലയാളിയുടെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന പഴയതും പുതിയതുമായ ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാകും സംഗീതവിരുന്ന്. ജയചന്ദ്രനൊപ്പം പുതുതലമുറയിലെ ഗായകരായ ദേവാനന്ദ്, രാജലക്ഷ്മി, നിഷാദ്, രൂപ, അഭിരാമി, കബീര്‍ എന്നിവരും വേദിയിലത്തെും. ചിരിവിരുന്നൊരുക്കാന്‍ കെ.പി.എ.സി ലളിത, മഞ്ജു പിള്ള, നസീര്‍ സംക്രാന്തി, ബിനു, സുനീഷ് വാരനാട്, യൂസുഫ് എന്നിവരും എത്തുന്നുണ്ട്.
5500 ഓളം വരുന്ന കാണികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന സാംസ്കാരികോത്സവം ഭാഷക്ക് മാത്രല്ല, നന്മനിറഞ്ഞ ഒരു സംസ്കൃതിക്കുതന്നെയുള്ള ആദരവായി മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.