ലോക ട്രാവല്‍ അവാര്‍ഡ് സമ്മിറ്റില്‍ ഒമാന്‍ എയറിന് പുരസ്കാരം
text_fieldsമസ്കത്ത്: മൊറോക്കോയില്‍ നടന്ന ലോക ട്രാവല്‍ അവാര്‍ഡ് സമ്മിറ്റില്‍ ഒമാന്‍ എയറിന് പുരസ്കാരത്തിളക്കം. രണ്ട് അവാര്‍ഡുകളാണ് ഈ വര്‍ഷം ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒമാന്‍ എയറിന് പുരസ്കാരം ലഭിക്കുന്നത്. ലോകത്തിലെ മികച്ച ഇക്കണോമി ക്ളാസിനുള്ള പുരസ്കാരവും ബിസിനസ് ക്ളാസ് ലോഞ്ചിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്.
മൊറോക്കോയിലെ അല്‍ജദീദ മസഗാന്‍ ബീച്ച് ആന്‍ഡ് ഗോള്‍ഫ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡ് ലഭിച്ചത് സന്തോഷമുളവാക്കുന്നതാണെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു. ദീര്‍ഘദൂര, ഹ്രസ്വദൂര യാത്രകളില്‍ മികച്ച സേവനത്തിനൊപ്പം യാത്രാസുഖവും ഇക്കണോമി ക്ളാസുകളില്‍ ലഭ്യമാകും.
ഡ്രീം ലൈനറായാലും എ-330 ആയാലും ബോയിങ് 737 ആയാലും 21ാം നൂറ്റാണ്ടിലെ മികച്ച യാത്രാനുഭവം ഒമാന്‍ എയര്‍ ഉറപ്പുനല്‍കുന്നതായി പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു. വിമാനങ്ങളുടെ എണ്ണവും സര്‍വിസുകളും വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കാന്‍ കഴിയും. നിലവില്‍ രണ്ട് ഡ്രീം ലൈനര്‍ വിമാനങ്ങളടക്കം 40 വിമാനങ്ങളാണ് ഒമാന്‍ എയറിനുള്ളത്. ഇത് അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 70 എണ്ണമായി വര്‍ധിപ്പിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.