ഒമാനിലെ ജനസംഖ്യ 43.02 ലക്ഷമായി
text_fieldsമസ്കത്ത്: ഒമാനിലെ ജനസംഖ്യയില്‍ 0.5 ശതമാനത്തിന്‍െറ വര്‍ധന. നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് 43.02 ലക്ഷമാണ് ഒമാനിലെ ജനസംഖ്യയെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. ഒക്ടോബര്‍ അവസാനം 42.78 ലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യ. 19.20 ലക്ഷം പ്രവാസികളും ഒമാനിലുണ്ട്. ഒക്ടോബറിലെ കണക്കുകള്‍ നോക്കുമ്പോള്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലാണ് ഏറ്റവുമധികം ജനസംഖ്യാവളര്‍ച്ച രേഖപ്പെടുത്തിയത്, ഒരു ശതമാനം വീതം. ബുറൈമിയില്‍ 0.9 ശതമാനവും മസ്കത്ത് ഗവര്‍ണറേറ്റില്‍ 0.8 ശതമാനവും ജനസംഖ്യാവളര്‍ച്ചയുണ്ടായി. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം ജനസംഖ്യയുള്ളത്. ഒക്ടോബറില്‍ 13.3 ലക്ഷമായിരുന്ന ജനസംഖ്യ 13.42 ലക്ഷമായാണ് വര്‍ധിച്ചത്. വടക്കന്‍ ബാത്തിനയാണ് ജനസംഖ്യയില്‍ രണ്ടാമത്. ഒക്ടോബറില്‍ 6,93,570 ആയിരുന്ന ജനസംഖ്യ 6,97,774 ആയി ഉയര്‍ന്നു. ദാഖിലിയ ഗവര്‍ണറേറ്റിലാകട്ടെ ജനസംഖ്യ 4,22,988ല്‍നിന്ന് 4,25,314 ലക്ഷമായും വര്‍ധിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ജനസംഖ്യയുടെ 55.3 ശതമാനം അഥവാ 23.80 ലക്ഷമാണ് സ്വദേശി ജനസംഖ്യ. 19.20 ലക്ഷം പ്രവാസികളും ഒമാനിലുണ്ട്.സ്വദേശികളെക്കാള്‍ പ്രവാസികള്‍ അധികമുള്ള ഗവര്‍ണറേറ്റ് എന്ന സ്ഥാനം ഇക്കുറിയും മസ്കത്തിനുതന്നെയാണ്. 8,47,667 പ്രവാസികളും 4,95,056 സ്വദേശികളുമാണ് മസ്കത്തിലുള്ളത്. ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളില്‍ സ്വദേശികളുടെയും വിദേശികളുടെയും എണ്ണം ഏതാണ്ട് തുല്യമാണ്. മറ്റെല്ലാ ഗവര്‍ണറേറ്റുകളിലും പ്രവാസികളെക്കാള്‍ സ്വദേശികള്‍ അധികമുണ്ട്. അല്‍ വുസ്ത, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് ഏറ്റവുംകുറഞ്ഞ ജനസംഖ്യ 41,960.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.