മലയാളത്തിന്‍െറ ആഘോഷരാവിന് ഇനി മണിക്കൂറുകള്‍ മാത്രം
text_fieldsമസ്കത്ത്: മലയാളത്തിന്‍െറ മഹാഘോഷത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍മാത്രം. പ്രവാസലോകത്തിന് അമ്മമലയാളത്തിന്‍െറ മാധുര്യം പകര്‍ന്നുനല്‍കി ഗള്‍ഫ് മാധ്യമം വെള്ളിയാഴ്ച ഒമാനില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, ഗായകന്‍ പി. ജയചന്ദ്രന്‍, നടിമാരായ മഞ്ജു വാര്യര്‍, കെ.പി.എ.സി ലളിത, സംവിധായകന്‍ സലീം അഹമ്മദ്, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ കെ.എച്ച്. റഹീം തുടങ്ങിയവരെ ആദരിക്കുന്നതിനൊപ്പം പ്രവാസലോകത്തിന് മാതൃഭാഷയുടെ തുടിപ്പുകള്‍ പകര്‍ന്നുനല്‍കുന്നതിനുള്ള സമ്പൂര്‍ണ സാംസ്കാരികോത്സവവും വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഖുറം ആംഫി തിയറ്ററില്‍ അരങ്ങിലത്തെും.
പി. ജയചന്ദ്രനും ദേവാനന്ദുമടക്കം താരങ്ങള്‍ ബുധനാഴ്ച എത്തി. കെ.പി.എ.സി ലളിത, മഞ്ജുപിള്ള തുടങ്ങി സംഗീത-നൃത്തപരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങളും വ്യാഴാഴ്ചയോടെ എത്തും. പരിപാടിയുടെ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്. കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടകനായി എത്തുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയും ഒമാന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് ബിന്‍ അബ്ദുല്‍റഹീം അല്‍ സദ്ജാലി വിശിഷ്ടാതിഥിയുമായിരിക്കും.
ഉദ്ഘാടന പ്രസംഗത്തിനുശേഷം ‘മലയാളമേ, മലയാളമേ എന്‍െറസ്വന്തം അഭിമാനമേ’ എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദ് രചിച്ച് ബിജിബാല്‍ ഈണംപകര്‍ന്ന ശീര്‍ഷകഗാനം വേദിയില്‍ മുഴങ്ങും. പ്രവാസിവിദ്യാര്‍ഥികളില്‍ മാതൃഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന് ജി.സി.സി തലത്തില്‍ നടത്തിയ പരീക്ഷയില്‍ ഒമാനില്‍നിന്ന് ഉന്നതവിജയം നേടിയ 40 വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിക്കും.
പാട്ടിന്‍െറവഴിയില്‍ അരനൂറ്റാണ്ട് പിന്നിട്ട ഗായകന്‍ പി. ജയചന്ദ്രന്‍െറ സംഗീതജീവിതം ആസ്പദമാക്കിയാണ് ഷോ ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകനായ എന്‍.വി. അജിത്ത് പറഞ്ഞു. നര്‍മവും സംഗീതവും ഇടകലര്‍ന്നുള്ള സമ്പൂര്‍ണ ദൃശ്യവിരുന്നാകും ആംഫി തിയറ്ററില്‍ അരങ്ങിലത്തെുക. ഒരു മണിക്കൂര്‍ നീളുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷമാണ് കലാസന്ധ്യക്ക് തുടക്കമാവുക. അവതാരകനായ ശരത് ജയചന്ദ്രന്‍െറ സംഗീതവഴികള്‍ ആസ്പദമാക്കിയുള്ള ആവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് മലയാളികളുടെ ഭാവഗായകന്‍ അരങ്ങിലത്തെുക.
തന്‍െറ ആദ്യഗാനമായ കളിത്തോഴിയിലെ ‘മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി’യും ഏറ്റവും പുതിയ ഗാനമായ സുധീ വാല്‍മീകത്തിലെ ‘എന്‍െറ ജനലരികിലൊരു ജമന്തിപൂ വിരിഞ്ഞു’ എന്നീ ഗാനങ്ങളും കാണികള്‍ക്കായി ആലപിക്കും. തുടര്‍ന്ന് രണ്ടാംതലമുറ ഗായകരായ ദേവാനന്ദ്, രാജലക്ഷ്മി, നിഷാദ്, രൂപ, അഭിരാമി, കബീര്‍ എന്നിവര്‍ അരങ്ങിലത്തെും. ഭാവഗായകന്‍െറ മലയാളിത്തം തുളുമ്പുന്ന ഗാനങ്ങള്‍ പുതുതലമുറയിലെ ഗായകര്‍ ആലപിക്കും. ഹാസ്യത്തിന്‍െറ മേമ്പൊടിയുമായി രമേഷ് പിഷാരടിയും കെ.പി.എ.സി ലളിതയും മഞ്ജുപിള്ളയുമടക്കമുള്ളവര്‍ തുടര്‍ന്നാകും രംഗത്തത്തെുക.
നസീര്‍ സംക്രാന്തി, ഹരിശ്രീ യൂസുഫ്, വിനു, സുനീഷ് വാരനാട് തുടങ്ങിയവരും ചിരിവിരുന്നൊരുക്കാനത്തെും. ഗാനമേള എന്നതിലുപരി മികച്ച ദൃശ്യാനുഭവമായിരിക്കും മധുരമെന്‍ മലയാളം ഒമാന്‍ പതിപ്പെന്ന് സംവിധായകന്‍ അജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.