മലയാളത്തിന്‍െറ മധുരാഘോഷം ഇന്ന് മസ്കത്തില്‍
text_fieldsമസ്കത്ത്: മാതൃമലയാളത്തിന് ആദരമര്‍പ്പിച്ചും ജന്മനാടിന്‍െറ മഹിതമായ സാംസ്കാരിക-സാഹിത്യപൈതൃകം ഒമാനിലെ പ്രവാസിസമൂഹത്തിന് പകര്‍ന്നുനല്‍കുന്നതിനുമായി ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘മധുരമെന്‍ മലയാളം’ പരിപാടി വെള്ളിയാഴ്ച നടക്കും.
വൈകീട്ട് 6.30ന് ഖുറം ആംഫി തിയറ്ററിലാണ് മലയാളത്തിന്‍െറ മധുരാഘോഷത്തിന് തിരശ്ശീല ഉയരുക. വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കൊപ്പം മധുരമെന്‍ മലയാളം ഭാഷാപഠന പദ്ധതിയില്‍ മികവുതെളിയിച്ച ഒമാനിലെ വിദ്യാര്‍ഥികളും ചടങ്ങില്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരം ഏറ്റുവാങ്ങും. ആഘോഷക്കാഴ്ചകള്‍ക്ക് മാറ്റുപകര്‍ന്ന് ഭാവഗായകന്‍ പി. ജയചന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഗീതവിരുന്നും രമേഷ് പിഷാരടി, കെ.പി.എ.സി ലളിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഹാസ്യവിരുന്നും അരങ്ങേറും.
വൈകീട്ട് 6.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാവുക. കേരള വിനോദസഞ്ചാര മന്ത്രി എ.പി. അനില്‍കുമാറാണ് ഉദ്ഘാടകന്‍. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഒമാന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ റഹീം അല്‍ സദ്ജാലി, അബ്ദുല്‍ ഹമീദ് ആദം ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ആദം ഇസ്ഹാഖ്, ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ്, ഗള്‍ഫ് ടെക് ഗ്രൂപ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ പി.കെ. അബ്ദുല്‍ റസാഖ്, ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജിങ് പാര്‍ട്ണര്‍ വി.പി. ബഷീര്‍, ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് പോളി ക്ളിനിക്സ് ഡയറക്ടര്‍ പി.എ. മുഹമ്മദ്, മാര്‍സ് ഹൈപര്‍ മാര്‍ക്കറ്റ് ആന്‍ഡ് ബദര്‍ അല്‍ സമാ മാനേജിങ് ഡയറക്ടര്‍ വി.ടി. വിനോദ്, സേഫ്ടി ടെക്നിക്കല്‍ സര്‍വിസസ് ചെയര്‍മാന്‍ മുഹമ്മദ് അഷ്റഫ് പടിയത്ത്, മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ് കോശി, സുഹൂല്‍ അല്‍ ഫൈഹ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.
ഒൗപചാരിക ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷം മലയാളത്തിന്‍െറ പ്രിയ നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, പ്രിയ ഗായകന്‍ പി. ജയചന്ദ്രന്‍, സംവിധായകന്‍ സലീം അഹമ്മദ്, അഭിനേത്രിമാരായ കെ.പി.എ.സി ലളിത, മഞ്ജുവാര്യര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ കെ.എച്ച്. റഹീം എന്നിവരെ ആദരിക്കും. ‘മധുരമെന്‍ മലയാളം’ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരം തുടര്‍ന്ന് നടക്കും. ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍, മലയാളത്തിന്‍െറ പ്രിയനടന്‍ മോഹന്‍ലാല്‍ എന്നിവരുടെ ആശംസാസന്ദേശങ്ങളും ഉദ്ഘാടനവേദിയിലെ വിഡിയോ സ്ക്രീനില്‍ തെളിയും.
പാട്ടിന്‍െറ വഴിയില്‍ അമ്പതാണ്ട് തികച്ച പി. ജയചന്ദ്രനുള്ള ആദരവായാണ് സാംസ്കാരികോത്സവം ഒരുക്കുന്നത്. പുതുതലമുറയിലെ ഗായകരായ ദേവാനന്ദ്, നിഷാദ്, രൂപ, അഭിരാമി, കബീര്‍ തുടങ്ങിയവരും ജയചന്ദ്രനൊപ്പം വേദിയിലത്തെും.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..., മലയാളഭാഷതന്‍ മാദകഭംഗിയില്‍... തുടങ്ങി മലയാളിത്തം തുളുമ്പുന്ന ഒരുപിടി ഗാനങ്ങളിലൂടെയുള്ള ഹൃദ്യമായ സംഗീതയാത്രയാകും പരിപാടിയുടെ ആകര്‍ഷണം. മലയാളിമനസ്സ് ഹൃദയത്തിനൊപ്പം ചേര്‍ത്തുവെച്ച ഗൃഹാതുരഗാനങ്ങളുടെ മഴപ്പെയ്ത്തിനെ നെഞ്ചേറ്റാന്‍ ഒമാനിലെ മലയാളിസമൂഹം കൊതിയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ചിരിവിരുന്നൊരുക്കാന്‍ ഉള്‍ക്കാമ്പുള്ള ഹാസ്യാവിഷ്കാരങ്ങളും വേദിയിലത്തെും. രമേഷ് പിഷാരടിയുടെ ഹാസ്യസംവാദമാണ് ഇതില്‍ പ്രധാനം. ഇതിനു പുറമേ കെ.പി.എ.സി ലളിത, മഞ്ജുപിള്ള, നസീര്‍ സംക്രാന്തി, ഹരിശ്രീ യൂസുഫ്, സുനീഷ് വാരനാട്, വിനു എന്നിവര്‍ കോമഡി സ്കിറ്റുകളും അവതരിപ്പിക്കും.
17 വര്‍ഷമായി സ്റ്റേജ്ഷോ രംഗത്തെ നിറസാന്നിധ്യമായ എന്‍.വി. അജിത്താണ് സംവിധായകന്‍. ഗള്‍ഫ്ടെക്കാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. ദുബൈ ഗോള്‍ഡ്, ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍, മാര്‍സ് ഹൈപര്‍ മാര്‍ക്കറ്റ്, മോഡേണ്‍ എക്സ്ചേഞ്ച്, സേഫ്ടി ടെക്നിക്കല്‍ സര്‍വിസസ് കമ്പനി, സുഹൂല്‍ അല്‍ ഫൈഹ ട്രേഡിങ് എല്‍.എല്‍.സി തുടങ്ങിയവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.