മലയാളം വാനിലുയര്‍ന്നു; മസ്കത്തിന് മറക്കാനാകാത്ത രാത്രി
text_fieldsമസ്കത്ത്: ഒമാന്‍െറ സാംസ്കാരിക ചരിത്രത്തിന് മലയാളി പരിവേഷം പകര്‍ന്ന് മധുരമെന്‍ മലയാളം. മലയാളത്തിന്‍െറ മധുരം നിറഞ്ഞുനിന്ന പ്രൗഢമായ വേദിയിലാണ് ഭാഷയുടെ ഉല്‍സവം വിരുന്നെത്തിയത്. മസ്കത്തിലെ ഖുറം ആംഫി തിയേറ്റര്‍ നിറഞ്ഞുകവിഞ്ഞ ആബാല വൃദ്ധം ജനങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും വേറിട്ട ദൃശ്യാനുഭവമാണ് മധുരമെന്‍ മലയാളം ഒരുക്കിയത്. പാട്ടിന്‍െറ വഴിയില്‍ അമ്പതാണ്ട് തികച്ച പി.ജയചന്ദ്രന്‍െറ നേതൃത്വത്തില്‍ ഒരുക്കിയ ഗാനവിരുന്നും കെ.പി.എസ്.സി ലളിതയുടെയും മഞ്ജുപിള്ളയുടെയും നേതൃത്വത്തില്‍ ഒരുക്കിയ ഉള്‍ക്കാമ്പുള്ള ഹാസ്യാവിഷ്കാരങ്ങളെയും നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.
വൈകുന്നേരം 6.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. വിനോദ സഞ്ചാര വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറായിരുന്നു ഉദ്ഘാടകന്‍. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഒമാന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ റഹീം അല്‍ സദ്ജാലി, അബ്ദുല്‍ ഹമീദ് ആദം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ആദം ഇസ്ഹാഖ്, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മാധ്യമം വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, മാധ്യമം പബ്ലിഷര്‍ ടി.കെ. ഫാറൂഖ്, ഗള്‍ഫ് ടെക് ഗ്രൂപ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.കെ. അബ്ദുല്‍ റസാഖ്, ദുബൈ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടര്‍ പി.പി മുഹമ്മദലി, ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍റ് പോളി ക്ലിനിക്സ് ഡയറക്ടര്‍ പി.എ മുഹമ്മദ്, മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആന്‍റ് ബദര്‍ അല്‍ സമാ മാനേജിംഗ് ഡയറക്ടര്‍ വി.ടി. വിനോദ്, സേഫ്റ്റി ടെക്നിക്കല്‍ സര്‍വീസസ് ചെയര്‍മാന്‍ മുഹമ്മദ് അഷ്റഫ് പടിയത്ത്, മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ് കോശി, സുഹൂല്‍ അല്‍ ഫൈഹ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, പ്രിയ ഗായകന്‍ പി. ജയചന്ദ്രന്‍, സംവിധായകന്‍ സലീം അഹമ്മദ്, അഭിനേതാക്കളായ കെ.പി.എ.സി ലളിത, മഞ്ജുവാര്യര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ കെ.എച്ച് റഹീം എന്നിവരെ ആദരിച്ചു. ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ ഭാഗമായ അവര്‍ക്കായി നമുക്ക് വാങ്ങാം പദ്ധതിയിലേക്കുള്ള മാധ്യമത്തിന്‍െറ വിഹിതം പബ്ലിഷര്‍ ടി.കെ ഫാറുഖും ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസും ചേര്‍ന്ന് ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന് കൈമാറി. മധുരമെന്‍ മലയാളം പരീക്ഷയില്‍ ഉന്നത വിജയം വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മഞ്ജുവാര്യര്‍ ഉപഹാരങ്ങള്‍ നല്‍കി.
മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളുമായി ജയചന്ദ്രനൊപ്പം പുതുതലമുറ ഗായകരായ നിഷാദ്, കബീര്‍, അഭിരാമി, രാജലക്ഷ്മി, രൂപ എന്നിവരും വേദിയിലെത്തി. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...., ശാരദാംബരം....തുടങ്ങി മലയാളി മനസിനോട് ചേര്‍ത്തുവെച്ച ഗാനങ്ങള്‍ സംഗീത വിരുന്നില്‍ കുളിരായി പെയ്തിറങ്ങി. മലയാളിയുടെ ഭാഷാ ശൈലിയും വൈവിധ്യവുമെല്ലാം ചിരിയുടെ മരുന്നുപുരട്ടി വേദിയിലത്തെിച്ച ഹാസ്യ പരിപാടികളും പ്രവാസി മലയാളികള്‍ക്ക് വേറിട്ട അനുഭവമായി.
മാധ്യമം ദിനപത്രത്തിന്‍െറ ചരിത്രം പ്രതിപാദിക്കുന്ന ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് രചിച്ച ‘വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം’ എന്ന പുസ്തകം സി. രാധാകൃഷ്ണന്‍ അഷ്റഫ് പടിയത്തിന് നല്‍കി പ്രകാശനം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.