മലയാളം വാനിലുയര്‍ന്നു; മസ്കത്തിന് മറക്കാനാകാത്ത രാത്രി
text_fieldsമസ്കത്ത്: സമ്പന്നമായ സുല്‍ത്താന്‍ നാടിന്‍െറ സാംസ്കാരിക പാരമ്പര്യത്തിന് മലയാളി പരിവേഷം പകര്‍ന്ന് മധുരമെന്‍ മലയാളം. വാനോളമുയര്‍ന്ന മലയാളത്തിന്‍െറ മധുരാഘോഷം മസ്കത്തിലെ പ്രവാസി സമൂഹത്തിന് മറക്കാന്‍ കഴിയാത്ത ക്രിസ്മസ് രാത്രിയാണ് സമ്മാനിച്ചത്. പിറന്ന നാടിന്‍െറ മണവും മൊഴിയുടെ മധുരവും നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തിനായി ‘ഗള്‍ഫ് മാധ്യമം’ ഒരുക്കിയ സമ്പൂര്‍ണ സാംസ്കാരികോത്സവത്തിന് ഖുറം ആംഫി തിയറ്ററില്‍ നിറഞ്ഞുകവിഞ്ഞ ആബാലവൃദ്ധം ജനങ്ങളാണ് സാക്ഷിയായത്.
മലയാളത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത അതുല്യ സംഭാവനകള്‍ നല്‍കിയവര്‍ക്കൊപ്പം മധുരമെന്‍ മലയാളം പരീക്ഷയില്‍ ഒമാനില്‍നിന്ന് ഉന്നതവിജയം നേടിയവരും ഗള്‍ഫ് മാധ്യമത്തിന്‍െറ ആദരമേറ്റുവാങ്ങി. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു. ഒമാന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ റഹീം അല്‍ സദ്ജാലി, അബ്ദുല്‍ ഹമീദ് ആദം ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ആദം ഇസ്ഹാഖ്, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ്, ഗള്‍ഫ് ടെക് ഗ്രൂപ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ പി.കെ. അബ്ദുല്‍ റസാഖ്, ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാന്‍ പി.പി. മുഹമ്മദലി, മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആന്‍ഡ് ബദര്‍ അല്‍ സമാ മാനേജിങ് ഡയറക്ടര്‍ വി.ടി. വിനോദ്, ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് പോളിക്ളിനിക്സ് ഡയറക്ടര്‍ പി.എ. മുഹമ്മദ്, സേഫ്റ്റി ടെക്നിക്കല്‍ സര്‍വിസസ് ചെയര്‍മാന്‍ മുഹമ്മദ് അഷ്റഫ് പടിയത്ത്, മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ് കോശി, സുഹൂല്‍ അല്‍ ഫൈഹ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ്, ഗള്‍ഫ് മാധ്യമം ഒമാന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ വരന്തരപ്പള്ളി തുടങ്ങിയവര്‍ ഉദ്ഘാടനവേദിയില്‍ സന്നിഹിതരായിരുന്നു.
സാഹിത്യരംഗത്തെ വേറിട്ട മുഖമായ സി.രാധാകൃഷ്ണന്‍, പിന്നണിഗാന രംഗത്ത് അമ്പതാണ്ട് പിന്നിട്ട ഭാവഗായകന്‍ പി. ജയചന്ദ്രന്‍, അഭിനയരംഗത്തെ വനിതാ വ്യക്തിത്വങ്ങളായ കെ.പി.എ.സി ലളിത, മഞ്ജുവാര്യര്‍, പത്തേമാരിയിലൂടെ പ്രവാസത്തിന്‍െറ നൊമ്പരങ്ങള്‍ പങ്കിട്ട സംവിധായകന്‍ സലീം അഹമ്മദ്, സാമൂഹികസേവനരംഗത്തെ പ്രവര്‍ത്തനമികവിന് മസ്കത്ത് ഇന്ത്യന്‍ എംബസിയിലെ കെ.എച്ച്. അബ്ദുറഹീം എന്നിവര്‍ ഗള്‍ഫ് മാധ്യമത്തിന്‍െറ ആദരം ഏറ്റുവാങ്ങി. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, അസി. എക്സിക്യൂട്ടിവ് എഡിറ്റര്‍ പി.ഐ. നൗഷാദ്, ജനറല്‍ മാനേജര്‍ എ.കെ. സിറാജ് അലി, ഓണററി റെസി. മാനേജര്‍ എം.എ.കെ ഷാജഹാന്‍, പ്രസീദ രഞ്ജിത് തുടങ്ങിയവര്‍ പ്രതിഭകള്‍ക്ക് പൊന്നാട ചാര്‍ത്തി. ഗള്‍ഫ് ടെക് ഗ്രൂപ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ പി.കെ. അബ്ദുല്‍ റസാഖ്, ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാന്‍ പി.പി. മുഹമ്മദലി, മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് എക്സിക്യൂട്ടിവ് മാനേജിങ് ഡയറക്ടര്‍ വി.ടി. നവീജ് വിനോദ്, മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആന്‍ഡ് ബദര്‍ അല്‍ സമാ മാനേജിങ് ഡയറക്ടര്‍ വി.ടി. വിനോദ്, സുഹൂല്‍ അല്‍ ഫൈഹ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ്, മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ് കോശി എന്നിവര്‍ പുരസ്കാരം നല്‍കി.
മധുരമെന്‍ മലയാളം പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ മഞ്ജുവാര്യരും കൈമാറി. വി.കെ ഹംസ അബ്ബാസ് രചിച്ച ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. അഷ്റഫ് പടിയത്ത് പുസ്തകം ഏറ്റുവാങ്ങി. വിശിഷ്ടാതിഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ ‘അവര്‍ക്കായി നമുക്ക് വാങ്ങാം‘ പദ്ധതിയിലേക്കുള്ള ഗള്‍ഫ് മാധ്യമത്തിന്‍െറ സംഭാവന മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ് മന്ത്രി എ.പി. അനില്‍കുമാറിന് കൈമാറി.
തുടര്‍ന്ന്, ഭാവഗായകന്‍ വേദിയിലത്തെിയതോടെ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന കലയുടെ സുവര്‍ണ നിമിഷങ്ങള്‍ക്ക് തുടക്കമായി. മലയാളി എന്നും ഹൃദയത്തോടുചേര്‍ത്തുവെച്ച മലയാളിത്തം തുളുമ്പുന്ന തേനൂറും ഗാനങ്ങളുമായി ജയചന്ദ്രനൊപ്പം രൂപ, അഭിരാമി, രാജലക്ഷ്മി, നിഷാദ്, കബീര്‍, ദേവാനന്ദ് എന്നിവരും വേദിയില്‍ അണിനിരന്നു. ജയചന്ദ്രന്‍ കഴിഞ്ഞ 50വര്‍ഷങ്ങളിലായി ആലപിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ളതായിരുന്നു സംഗീതവിരുന്ന്. രമേഷ് പിഷാരടി, കെ.പി.എ.സി ലളിത, മഞ്ജുപിള്ള, നസീര്‍ സംക്രാന്തി, യൂസുഫ്, വിനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചിരിവിരുന്നും അരങ്ങിലത്തെി. മധുരഗാനങ്ങള്‍ക്കൊപ്പം ഉള്‍ക്കാമ്പുള്ള ഹാസ്യാവിഷ്കാരങ്ങളുമടങ്ങിയ മനോഹരനിമിഷങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ചാണ് നാലുമണിക്കൂര്‍ നീണ്ട സംഗീത-ഹാസ്യ പരിപാടിക്ക് കൊടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.