ചത്ത തിമിംഗലത്തിന്‍െറ വയറ്റില്‍നിന്ന് അംബര്‍ ഗ്രീസ്: വന്‍ വില വാഗ്ദാനം
text_fieldsമസ്കത്ത്: ചത്ത തിമിംഗലത്തിന്‍െറ വയറ്റില്‍നിന്ന് സ്വദേശി യുവാക്കള്‍ക്ക് കിട്ടിയ അംബര്‍ഗ്രീസിന് വന്‍ വില വാഗ്ദാനം.
സാദാ പ്രവിശ്യയിലെ ഫൂഡി തീരത്ത് അടിഞ്ഞ സ്പേം വെയില്‍ ഇനത്തില്‍ പെടുന്ന തിമിംഗലത്തിന്‍െറ ആമാശയത്തില്‍നിന്നാണ് ഇത് ലഭിച്ചത്.
കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മെഴുക് പോലുള്ള ഈ വസ്തു സുഗന്ധദ്രവ്യ നിര്‍മാണ മേഖലയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ്.
13 കിലോഗ്രാം ഭാരമുള്ള അംബര്‍ഗ്രീസിന് 65,000 റിയാല്‍ വരെയാണ് വാഗ്ദാനം ലഭിച്ചത്. എന്നാല്‍, അപൂര്‍വ വസ്തു ആയതിനാല്‍ ഇതിലുമധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാധനം കൈവശമുള്ള സ്വദേശി യുവാക്കളില്‍ ഒരാളായ ജാബിര്‍ അല്‍അറൈമി പറഞ്ഞു.
അപൂര്‍വമായാണ് തിമിംഗലം അംബര്‍ ഗ്രീസ് പുറന്തള്ളുക. ഒമാനിലെ ലക്ഷ്വറി പെര്‍ഫ്യൂം നിര്‍മാതാക്കളായ അമൗജ് അംബര്‍ ഗ്രീസ് ഉപയോഗിച്ച് സുഗന്ധ ദ്രവ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സുഗന്ധം ഏറെ നില്‍ക്കുന്നതിനായാണ് ഇത് ഉപയോഗിക്കാറ്.
കടലില്‍ ഒഴുകിനടക്കുന്ന നിലയിലാണ് ഇത് സാധാരണ കണ്ടത്തൊറ്. ശര്‍ഖിയ, വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ തീരത്ത് അപൂര്‍വമായി അടിയാറുമുണ്ട്.
എല്ലും മറ്റുമുള്ള ജീവികളെ ആഹാരമാക്കുമ്പോള്‍ ആമാശയത്തില്‍ ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനം മൂലമാണ് ഇത് ഉണ്ടാകുന്നത്.
തിമിംഗലത്തിന് പ്രായമാകുന്നതോടെയാണ് ഇതിന് സുഗന്ധം ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.