അഖ്തര്‍ ഉസ്മാന്‍ അല്‍ ബലൂഷി.... മത്ര സൂഖിന്‍െറ അംബാസഡര്‍
text_fieldsമസ്കത്ത്: ഒമാന്‍ സന്ദര്‍ശനത്തിനിടെ മത്ര സൂഖ് സന്ദര്‍ശിക്കുന്ന വിദേശരാഷ്ട്ര തലവന്മാരെയും സെലിബ്രിറ്റികളെയുമെല്ലാം ആകര്‍ഷിക്കുന്നത് മത്രയിലെ പൗരാണിക പുരാവസ്തു കച്ചവട സ്ഥാപനങ്ങളാണ്. അത്തരമൊരു കച്ചവടക്കാരനായ അഖ്തര്‍ ഉസ്മാന്‍ അല്‍ ബലൂഷിയുടെ സ്ഥാപനത്തില്‍ ഒരിക്കല്‍ ആരെങ്കിലും സന്ദര്‍ശനത്തിന് എത്തിയാല്‍ പിന്നീട് അവര്‍ ഒമാനില്‍ വരുമ്പോഴെല്ലാം അഖ്തറിനെ തേടി കടയിലത്തെും.
അത്തരത്തില്‍ ഊഷ്മളമായ സ്വീകരണവും സൗഹൃദവുമാണ് അഖ്തര്‍ തന്‍െറ കടയില്‍ എത്തുന്നവര്‍ക്ക് നല്‍കുക. കഹ്വക്ക് ഒപ്പം നിറഞ്ഞ പുഞ്ചിരിയും അഖ്തറിന്‍െറ ഹൃദ്യമായ പെരുമാറ്റവും ഇവിടെയത്തെുന്നവര്‍ ഒരിക്കലും മറക്കില്ല. സൂഖില്‍ ഒരു അംബാസഡറുടെ റോളിലാണ് അഖ്തര്‍ നിലകൊള്ളുന്നത് എന്നുപറഞ്ഞാല്‍ അത് ഒട്ടുംതന്നെ അതിശയോക്തിയാകില്ല. വിദേശ രാഷ്ട്ര തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സെലിബ്രിറ്റികള്‍, ലോകസിനിമയിലെ താരങ്ങള്‍, ഗായകര്‍, അത്ലറ്റുകള്‍, ഗള്‍ഫ് രാഷ്ട്രനായകര്‍ എന്നിങ്ങനെ അഖ്തറിന്‍െറ അടുക്കലത്തെി സൗഹൃദം പുതുക്കിയ പ്രശസ്തരുടെ നിര നീളുകയാണ്. അവര്‍ക്കൊപ്പമുള്ള അനര്‍ഘ നിമിഷങ്ങളെ കാമറയില്‍ ഒപ്പിയെടുത്തത് ആല്‍ബമാക്കിയും പ്രത്യേക ഫ്രെയിമിലാക്കിയും കടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കടയിലത്തെുന്നവരുടെ പ്രധാന ആകര്‍ഷണം കൂടിയാണ് ഈ ആല്‍ബങ്ങളെന്ന് അഖ്തര്‍ പറയുന്നു. അഖ്തറിന്‍െറ ഹാന്‍ഡിക്രാഫ്റ്റ് കടയില്‍ മുന്തിയതരം പുരാവസ്തുക്കള്‍ക്കുപുറമെ ഒമാനി ഖന്‍ജര്‍, പ്രതിമകള്‍, റോമന്‍ ഗ്ളാസ്, വിവിധയിനം കല്ലുകള്‍ തുടങ്ങിയവയുടെ വിപുലവും അമൂല്യവുമായ ശേഖരം ഉണ്ട്. തായ്ലന്‍ഡ്, യമന്‍, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍, ലബനന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ പോയാണ് ഇദ്ദേഹം കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത്. ഏതോ അദ്ഭുത ലോകത്തത്തെിയ പ്രതീതിയാണ് അക്തറിന്‍െറ കടയില്‍ എത്തിയാല്‍.
അത്രക്ക് മനോഹരമായാണ് പൗരാണിക, പുരാവസ്തു സാധനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.