ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് കൊടിയിറങ്ങി
text_fieldsമസ്കത്ത്: മൂന്നു ദിനരാത്രങ്ങള്‍ നീണ്ട ഉത്സവ കാഴ്ചകള്‍ക്കൊടുവില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് കൊടിയിറങ്ങി. അമിറാത്തിലെ ഉത്സവ ഗ്രാമത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്ത സംഗീത പരിപാടികള്‍ മൂന്നു ദിവസങ്ങളിലായി അവതരിപ്പിച്ചു.
ശനിയാഴ്ച സമാപന സമ്മേളനത്തില്‍ കൈരളി- അനന്തപുരി അവാര്‍ഡ് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഫാദര്‍ ഡേവിസ് ചിറമ്മലിന് പി.എം. ജാബിറും ബിബി ജേക്കബും ചേര്‍ന്ന് സമ്മാനിച്ചു. കെ. രതീഷ്, സന്തോഷ് പിള്ള, ഗിരിജാ പ്രസാദ്, വില്‍സണ്‍ ജോര്‍ജ്, വി.ടി വിനോദ്, റജിലാല്‍, സജി എബ്രഹാം എന്നിവരും സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.
കൈരളി അനന്തപുരി അവാര്‍ഡ് ഫാ. ഡേവിസ് ചിറമ്മല്‍ ഭര്‍ത്താവിന്‍െറ അവയവങ്ങള്‍ ദാനം ചെയ്ത മലയാളിയായ അന്നമ്മക്ക് കൈമാറി. ഒമാനി നൃത്തരൂപങ്ങള്‍, ഘോഷയാത്ര, ഐ.എസ്.സി കച്ചി വിങ്ങും ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച നൃത്ത പരിപാടികളും അവസാനദിവസത്തെ മിഴിവുറ്റതാക്കി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കയി നടത്തിയ സയന്‍സ് പ്രോജക്ട് മത്സരത്തില്‍ സൂര്‍ ഇന്ത്യന്‍ സ്കൂളില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ ടീമിനാണ് മൂന്നാം സ്ഥാനം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പൊതുവേദിയില്‍ സ്ത്രീകളുടെ ശിങ്കാരിമേളം കൗതുകമായി. വിജി സുരേന്ദ്രന്‍, ഷഹനാസ് ജാബിര്‍, ഷഹനാസ് ഖാന്‍, സജിത തുടങ്ങിയ പ്രവാസി വീട്ടമ്മമാരുടെ മാസങ്ങള്‍ നീണ്ട പരിശീലനമാണ് ശിങ്കാരിമേളത്തെ വേദിയില്‍ എത്തിച്ചത്. മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്‍െറ അമരക്കാരനായ തിച്ചൂര്‍ സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ ആണ് പരിശീലനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.