സംഹാരതാണ്ഡവമാടിയേക്കും; കനത്തജാഗ്രത
text_fieldsമസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി മാറിയതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണവിഭാഗവും ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയും സ്ഥിരീകരിച്ചു. ഒമാന്‍െറ തെക്കുഭാഗത്ത് ദോഫാര്‍ ഗവര്‍ണറേറ്റില്‍ തീരത്തുനിന്ന് 710 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ കാറ്റിന്‍െറ സ്ഥാനം. കാറ്റിന് ഉപരിതലത്തില്‍ മണിക്കൂറില്‍160 മുതല്‍ 175 കിലോമീറ്റര്‍ വേഗതയാണ് നിലവിലുള്ളത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ 225 കിലോമീറ്റര്‍ വേഗമെടുത്ത് കാറ്റഗറി നാല് വിഭാഗത്തിലുള്ള സൂപ്പര്‍ സൈക്ളോണായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പറയുന്നത്. തിങ്കളാഴ്ച രാത്രിയോടെ കാറ്റ് തീരത്ത് എത്തുമെന്നാണ് കരുതുന്നത്.
തീരത്തത്തെുമ്പോള്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വരെയാകും കാറ്റിന്‍െറ വേഗമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് പിന്നീട് 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലേക്ക് ചുരുങ്ങാനിടയുണ്ട്. പ്രവചനങ്ങള്‍ ശരിയാകുന്നപക്ഷം ഗോനുവിന് ശേഷം അനുഭവപ്പെടുന്ന വേഗമേറിയ ചുഴലിക്കാറ്റാകും ഇത്. അപൂര്‍വമായ ചുഴലി കൊടുങ്കാറ്റാണ് രൂപം കൊണ്ടിരിക്കുന്നതെന്ന് യു.എന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ‘ചപാല’യുടെ ഫലമായി ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാല ഉള്‍പ്പെടുന്ന ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും യമനിലും ശക്തമായ കാറ്റിനും ഇടിമിന്നലോടെയുള്ള മഴക്കും സാധ്യതയുണ്ട്. നൂറ് മുതല്‍ 200 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായേക്കും. കാറ്റ് സംഹാരതാണ്ഡവമാടാനുള്ള സാഹചര്യം നേരിടാന്‍ രാഷ്ട്രങ്ങള്‍ സജ്ജമായിരിക്കണം. യു.എ.ഇക്ക് ചപാല ഭീഷണി ഉയര്‍ത്തുന്നില്ളെന്നും യു.എന്‍ ഏജന്‍സി അറിയിച്ചു. ശനിയാഴ്ചയോടെ ദോഫാറില്‍ മഴ തുടങ്ങിയേക്കും. കാറ്റ് തീരത്തത്തെുന്നതോടെ മഴ കനക്കും.
ശക്തമായ കാറ്റിനൊപ്പമുള്ള കനത്തമഴ മേഖലയില്‍ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കും. ചില മേഖലകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വര്‍ഷത്തെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റാസല്‍ ഹദ്ദ് മുതല്‍ ദോഫാര്‍ വരെയുള്ള കടല്‍ തീരങ്ങള്‍ പ്രക്ഷുബ്ധമാവാനും ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാനും സാധ്യതയുണ്ട്. ശക്തമായ മഴയില്‍ പലഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാനും വാദികള്‍ നിറഞ്ഞുകവിയാനും സാധ്യതയുണ്ട്. 2007 ജൂണിലാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് അടിച്ചുവീശിയത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗതത്തില്‍ അടിച്ചുവീശിയ ഗോനു ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും നിരവധിപേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു. ഗോനുവില്‍ 49 പേര്‍ മരിക്കുകയും നാല് ശതകോടി ഡോളറിന്‍െറ നാശനഷ്ടമുണ്ടായി എന്നുമാണ് ഒൗദ്യോഗികകണക്ക്. ഇതിനുശേഷം നിരവധിതവണ ചുഴലിക്കാറ്റ് രാജ്യത്തിന് ഭീഷണി ഉയര്‍ത്തിയെങ്കിലും അവയൊന്നും തന്നെ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. മരങ്ങള്‍ കൂടുതലുള്ള ഗവര്‍ണറേറ്റുമാണ് ഇവിടം. അതിനാല്‍ നാശനഷ്ടങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്.
തീരപ്രദേശമായ ഹാഫയടക്കം മേഖലകളില്‍നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയതായി മലയാളികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.