ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാര്‍ ഇനി കസ്റ്റംസ് ഫോറം പൂരിപ്പിച്ച് നല്‍കേണ്ട
text_fieldsമസ്കത്ത്: വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനം വഴി യാത്രചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കസ്റ്റംസ് ഡിക്ളറേഷന്‍ ഫോറം നിര്‍ത്തലാക്കി. നിലവില്‍ ഇന്ത്യയിലേക്ക് പറക്കുന്ന എല്ലാ യാത്രക്കാരും ഈ ഫോറം പൂരിപ്പിക്കണമായിരുന്നു. എന്നാല്‍, അനുവദനീയമല്ലാത്തതും ഡ്യൂട്ടി അടക്കേണ്ടതുമായ ഉല്‍പന്നങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുന്നവര്‍ മാത്രമായിരിക്കും ഇനിമുതല്‍ ഫോറം പൂരിപ്പിക്കേണ്ടിവരിക. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിയമം നടപ്പില്‍വരും.
രാജ്യത്തിലേക്കുള്ള യാത്രാനിയമങ്ങള്‍ എളുപ്പമാക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ തീരുമാനം. ബജറ്റ് അവതരണവേളയില്‍ ധനകാര്യ മന്ത്രി ഇതുസംബന്ധമായ അറിയിപ്പ് നല്‍കിയിരുന്നു. നിയമം പ്രയാസ മില്ലാതെ നടപ്പാക്കാന്‍വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ഡ്യൂട്ടിയുള്ള വസ്തുക്കള്‍ കൊണ്ടുപോവുന്ന യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍തന്നെ ഫോറം പൂരിപ്പിക്കാന്‍ കഴിയും. അതിനാല്‍, വിമാനം ഇറങ്ങിയശേഷം ഇവര്‍ക്ക് ഫോറം പൂരിപ്പിക്കാന്‍ കാത്തിരിക്കേണ്ടിവരില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.