ഫോര്‍മുല വണ്‍ പ്രദര്‍ശനയോട്ടത്തിന് മസ്കത്ത് ഒരുങ്ങി
text_fieldsമസ്കത്ത്: കായികപ്രേമികളെ ആവേശത്തിലാഴ്ത്തി മസ്കത്തില്‍ റെഡ്ബുള്‍ ഫോര്‍മുല വണ്‍ ടീം എത്തുന്നു.
വെള്ളിയാഴ്ച മത്ര കോര്‍ണിഷില്‍ നടക്കുന്ന ടീമിന്‍െറ പ്രദര്‍ശനയോട്ടത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ടൂറിസം മന്ത്രാലയം അറിയിച്ചു.
സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സൈദിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
തുടര്‍ന്ന്, കോര്‍ണിഷില്‍ 1.1 കി.മീറ്റര്‍ നീളത്തില്‍ തയാറാക്കിയ പ്രത്യേക ട്രാക്കില്‍ റേസിങ് കാറുകള്‍ ഇരമ്പിയാര്‍ക്കും.
2.30 മുതല്‍ നാലുമണി വരെ നടക്കുന്ന പ്രദര്‍ശനയോട്ടം കാണാന്‍ ഫോര്‍മുല വണ്‍ പ്രേമികള്‍ ഒഴുകിയത്തെുമെന്നാണ് കരുതുന്നത്.
പരിപാടി ആസ്വദിക്കാനത്തെുന്നവര്‍ക്കായി താല്‍ക്കാലിക യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വാദി കബീറില്‍നിന്ന് അല്‍ ബുസ്താന്‍ റൗണ്ടബൗട്ടിലത്തെി ഇടത്തേക്ക് തിരിഞ്ഞാല്‍ പ്രത്യേകം സജ്ജമാക്കിയ പാര്‍ക്കിങ് സ്ഥലത്തത്തെും.
ഇവിടെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം എഫ്1 വേദിയിലത്തൊം. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് ആറുവരെ യാത്രാ സൗകര്യം ഉണ്ടാകും.
ദാര്‍സൈത്തില്‍നിന്ന് വരുന്നവര്‍ മിന റൗണ്ടബൗട്ടില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ജിബ്രൂ പാര്‍ക്കിങ് ബിയില്‍ വാഹനമിട്ടശേഷം ഷട്ട്ല്‍ സര്‍വിസ് ഉപയോഗിക്കാം. ഇവിടെ 12 മുതല്‍ രണ്ടുമണി വരെയും തുടര്‍ന്ന് 4.15 മുതലുമാകും യാത്രാസൗകര്യം ഉണ്ടാവുക.
ടൂറിസം മന്ത്രാലയത്തിന് പുറമെ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.