സുല്‍ത്താന്‍ ഖാബൂസ് ജര്‍മനിയില്‍നിന്ന് തിരിച്ചത്തെി
text_fieldsമസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ജര്‍മനിയില്‍നിന്ന് തിരിച്ചത്തെി. ചൊവ്വാഴ്ച സുല്‍ത്താന്‍ ഒമാനില്‍ തിരികെയത്തെിയതായി ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പതിവ് വൈദ്യപരിശോധനകള്‍ക്കായി കഴിഞ്ഞ ഫെബ്രുവരി 14നാണ് സുല്‍ത്താന്‍ ജര്‍മനിയിലേക്ക് പോയത്. പരിശോധനകള്‍ വിജയകരമായിരുന്നെന്നും ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു.
2014 ജൂലൈയില്‍ സുല്‍ത്താന്‍ ഖാബൂസ് എട്ടുമാസത്തെ ചികിത്സക്കായി ജര്‍മനിയിലേക്ക് പോയിരുന്നു. സുല്‍ത്താന്‍െറ ആരോഗ്യസ്ഥിതിയെ കുറിച്ച് ഏറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും 2014 നവംബര്‍ 18ന് രാജ്യത്തിന്‍െറ 44ാം ദേശീയദിനാഘോഷത്തില്‍ ഒമാന്‍ ജനതക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുല്‍ത്താന്‍െറ വിഡിയോ സന്ദേശം ആഹ്ളാദത്തോടെയാണ് അന്ന് രാജ്യം ശ്രവിച്ചത്.
ചികിത്സ പൂര്‍ത്തിയാക്കിയ സുല്‍ത്താന്‍ 2015 മാര്‍ച്ചിലാണ് ഒമാനില്‍ തിരിച്ചത്തെിയത്. അത്യാഹ്ളാദത്തോടെയാണ് രാജ്യം അന്ന് തങ്ങളുടെ പ്രിയ ഭരണാധികാരിക്ക് സ്വാഗതമോതിയത്. തെരുവുകള്‍തോറും ഘോഷയാത്രയും മധുരപലഹാര വിതരണവും കൂട്ടപ്രാര്‍ഥനയും ബലിമൃഗങ്ങളെ അറുക്കലും മറ്റും നടന്നു.
അടുത്തിടെ മന്ത്രിസഭാ യോഗം, സൈനിക മ്യൂസിയത്തിന്‍െറ ശിലാസ്ഥാപനം അടക്കം നിരവധി പരിപാടികളില്‍ സുല്‍ത്താന്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദേശീയദിനാഘോഷത്തിന്‍െറ ഭാഗമായി മനാ വിലായത്തിലെ കൊട്ടാര പരിസരത്ത് നടന്ന പരേഡിലും സുല്‍ത്താന്‍ ഊര്‍ജസ്വലനായി പങ്കെടുത്തിരുന്നു. ചികിത്സ കഴിഞ്ഞ് സുല്‍ത്താന്‍ തിരിച്ചത്തെിയശേഷമുള്ള ആദ്യ ദേശീയദിനം വര്‍ണപ്പൊലിമയോടെയാണ് സുല്‍ത്താനേറ്റ് കൊണ്ടാടിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.