Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്ര തീപിടിത്തം:...

മത്ര തീപിടിത്തം: തലനാരിഴക്ക് മരണത്തില്‍നിന്ന്  രക്ഷപ്പെട്ടത് മൂന്നു കുടുംബങ്ങള്‍

text_fields
bookmark_border
മത്ര തീപിടിത്തം: തലനാരിഴക്ക് മരണത്തില്‍നിന്ന്  രക്ഷപ്പെട്ടത് മൂന്നു കുടുംബങ്ങള്‍
cancel

മസ്കത്ത്: മത്രയില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കെട്ടിടത്തിലെ താമസക്കാര്‍. മുകളിലത്തെ നിലയിലെ നാലു ഫ്ളാറ്റുകളില്‍ മൂന്നു കുടുംബങ്ങളും മൂന്നു ബാച്ച്ലര്‍മാരുമടക്കം 17 പേരാണുണ്ടായിരുന്നത്. ഇവര്‍  ഭാഗ്യംകൊണ്ട് മാത്രമാണ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. തീപിടിച്ച വിവരം അറിയാന്‍ അര മണിക്കൂര്‍കൂടി വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം കേട്ടായിരുന്നു നഗരം ഉണരേണ്ടിയിരുന്നത്. എന്നിട്ടും, കെട്ടിടത്തില്‍നിന്ന് രക്ഷപ്പെട്ട പലര്‍ക്കും ശ്വാസംമുട്ടലും തലകറക്കവും അനുഭവപ്പെട്ടിരുന്നു.
 നാലുമണിക്ക് ഉറക്കമുണര്‍ന്ന മട്ടന്നൂര്‍ സ്വദേശി അബ്ദുല്‍ അസീസിന്‍െറ ഭാര്യയാണ് തീപിടിത്തം ആദ്യം അറിഞ്ഞത്. തീപിടിച്ച ഉടനെ എന്തോ മണം ശ്രദ്ധയില്‍പെട്ട  ഇവര്‍ കുടുംബനാഥനെയും മക്കളെയും വിളിച്ചുണര്‍ത്തുകയായിരുന്നു. ഉറക്കവസ്ത്രവുമായി ഉടന്‍ താഴേക്കിറങ്ങിയോടിയെങ്കിലും പുക കാരണം ഗേറ്റ് തുറക്കാന്‍പോലും കഴിഞ്ഞില്ല. പുറത്തുനിന്ന് വന്‍ പുകയാണ് ഉള്ളിലേക്ക് അടിച്ചുകയറിയതെന്ന് അബ്ദുല്‍ അസീസ് പറയുന്നു. വീണ്ടും മുകളിലേക്ക് ഓടിക്കയറിയ ഇവര്‍ കെട്ടിടത്തിന്‍െറ ടെറസിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്കുള്ള വാതില്‍ പൂട്ടിയതിനാല്‍ അതിനും കഴിഞ്ഞില്ല. പിന്നീട്, റൂമില്‍ തിരിച്ചത്തെി ബാല്‍കണി വഴി തൊട്ടടുത്ത് കിടക്കുന്ന ആസ്ബസ്റ്റോസിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. അപ്പോഴേക്കും വസ്ത്രത്തിലും മറ്റും കരിപുരണ്ടിരുന്നു. 
പിന്നീട്, ഉറക്കെ വിളിച്ച് ആളുകളെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി വന്ന ഒരു പാകിസ്താന്‍ സ്വദേശിയാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. നല്ല ഉറക്കത്തിലായിരുന്ന വാണിമേല്‍ സ്വദേശിയും കുടുംബവും ആരോ വാതിലില്‍ ശക്തമായി മുട്ടുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. ഏഴ്, ഒമ്പത്, 13 വയസ്സുള്ള മൂന്നു മക്കളും ഭാര്യയും റൂമില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍തന്നെ ശ്വാസതടസ്സം അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. താഴെനിന്ന് പുക ഉയരുന്നതിനാല്‍ താഴേക്കിറങ്ങാന്‍ തോന്നാതിരുന്നത് വന്‍ ഭാഗ്യമായാണ് ഇവര്‍ കരുതിയത്. താഴത്തെ നില ഗോഡൗണായി ഉപയോഗിക്കുന്നതിനാല്‍ നല്ല ഉയരത്തിലാണ് താമസയിടം. അതിനാല്‍, നേരെ താഴേക്കു ചാടുന്നത് അപകടമാണെന്ന് മനസ്സിലാക്കി. അതിനാല്‍, ജനല്‍വഴി താഴത്തെ കെട്ടിടത്തിന്‍െറ ആസ്ബസ്റ്റോസിലേക്ക് ചാടുകയായിരുന്നു. അപ്പോഴേക്കും ഭാര്യയും കുട്ടികളും തളര്‍ന്നിരുന്നു. പിന്നീട് അടുത്ത കെട്ടിടം വഴിയാണ് ഇവര്‍ പുറത്തത്തെിയത്. 
വേനലവധിക്ക് സ്കൂള്‍ അടച്ചപ്പോള്‍ രണ്ടുദിവസം മുമ്പ് മാത്രമാണ് ഇവര്‍ മത്രയില്‍ എത്തിയത്. അതിനാല്‍, കുടുംബത്തിന് പരിസരത്തെ കുറിച്ച് വേണ്ടത്ര പരിചയവുമുണ്ടായിരുന്നില്ല. മരണം മുഖാമുഖം കണ്ട നിമിഷങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയുകയാണ് വാണിമേല്‍ സ്വദേശിയും കുടുംബവും. ഇപ്പോള്‍ വാദീ ഹത്താത്തില്‍ ബന്ധുക്കളോടൊപ്പം കഴിയുന്ന ഇവര്‍ മത്രയില്‍ പുതിയ താമസയിടം തിരയുകയാണ്. വീട്ടുപകരണങ്ങളും മറ്റും കേടുവന്നതായും വീട് കരിപിടിച്ചുകിടക്കുന്നതിനാല്‍ അവിടെ തുടര്‍ന്ന് താമസിക്കാന്‍ കഴിയില്ളെന്നും ഇദ്ദേഹം പറയുന്നു.
 അതിനിടെ, മത്രയില്‍ തീപിടിത്തം ആവര്‍ത്തിക്കുന്നത് വ്യാപാരികളില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. കച്ചവടസ്ഥാപനങ്ങള്‍ക്കും ഗോഡൗണുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതും വ്യാപാരികളെ അലട്ടുന്നുണ്ട്. മത്രയില്‍ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളത്.
 തീപിടിച്ചാലും വെള്ളപ്പൊക്കമുണ്ടായാലും ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് മത്ര സൂഖിലെ പല കെട്ടിടങ്ങളിലും എത്തിപ്പെടാന്‍ കഴിയില്ല. ഇതടക്കമുള്ള കാരണങ്ങളാലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്‍മാറുന്നത്. ഇതുകാരണം തീപിടിത്തമോ മറ്റു നാശനഷ്ടമോ ഉണ്ടായാല്‍ നഷ്ടം പൂര്‍ണമായി വ്യാപാരികള്‍ സഹിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍, സ്ഥാപനങ്ങളിലും മറ്റും തീകെടുത്തല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നതടക്കമുള്ള സുരക്ഷാമാനദന്ധങ്ങള്‍ പലരും പാലിക്കുന്നില്ല. ഭൂരിഭാഗവും മലയാളി വ്യാപാരികളുള്ള മത്ര സൂഖില്‍ ഏതവസരവും അപകടം പ്രതീക്ഷിക്കാം. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ളെങ്കിലും അപകടത്തില്‍പെടുന്നവരെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വ്യാപാരികള്‍ ഒരു മനസ്സോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരം ഫണ്ടുകള്‍ സ്വരൂപിക്കാന്‍ ഒരു പ്രയാസവുമില്ളെന്നാണ് പല വ്യാപാരികളും പറയുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfire
Next Story