ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രണവിധേയം
text_fieldsമസ്കത്ത്: ഇന്ധന വില വര്‍ധനവിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പം മേയ് മാസത്തില്‍ 1.1 ശതമാനം മാത്രമാണ് മുന്‍ വര്‍ഷത്തെ അടിസ്ഥാനമാക്കി വര്‍ധിച്ചത്. ജനുവരി മുതല്‍ മേയ് വരെ കാലയളവിലെ പണപ്പെരുപ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ ആസ്പദമാക്കി നോക്കുമ്പോള്‍ 0.6 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായതെന്ന് ‘ടൈംസ് ഓഫ് ഒമാന്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ജനുവരിയില്‍ ഇന്ധന വില നിയന്ത്രണം നീക്കിയശേഷം സൂപ്പര്‍ ഗ്രേഡ് പെട്രോളിന്‍െറ വിലയില്‍ ആഗസ്റ്റിലെ കണക്കനുസരിച്ച് 38.3 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. റെഗുലര്‍ ഗ്രേഡിന്‍െറ വിലയില്‍ 36.8 ശതമാനത്തിന്‍െറയും ഡീസല്‍ വിലയില്‍ 21.9 ശതമാനത്തിന്‍െറയും വര്‍ധന രേഖപ്പെടുത്തി.
ചില്ലറ വിപണനക്കാര്‍ വില വര്‍ധിപ്പിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാധനങ്ങളുടെ വര്‍ധിച്ച ആവശ്യത്തിന്‍െറ ഫലമായുള്ള വിലക്കയറ്റം സാമ്പത്തികരംഗത്തെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദൃശ്യമല്ല. ഡീസല്‍ വിലയിിെല വര്‍ധനവിന്‍െറ ഫലമായി സാധനങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വിലത്തകര്‍ച്ച നിമിത്തം കപ്പല്‍ ഗതാഗത ചെലവ് കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്തൃ വില സൂചികയിലെ ട്രാന്‍സ്പോര്‍ട്ട് ഉപ വിഭാഗത്തില്‍ 4.8 ശതമാനത്തിന്‍െറ വര്‍ധനവാണ് മേയ്മാസത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെന്ന് സെന്‍ട്രല്‍ ബാങ്ക് ഒമാന്‍െറ കണക്കുകള്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ കൈമാറ്റം ചെയ്യുന്ന സാധനങ്ങളുടെ ഗതാഗത ചെലവില്‍ പ്രത്യേകിച്ച് ഭക്ഷ്യധാന്യങ്ങളുടെ വിഭാഗത്തില്‍ ഏതാണ്ട് 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. മേയ് മാസത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന ഏറ്റവും കുറഞ്ഞ രാഷ്ട്രമാണ് ഒമാന്‍. 4.1 ശതമാനം വില വര്‍ധന ഉണ്ടായ സൗദി അറേബ്യയാണ് ഈ പട്ടികയില്‍ മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.