ദേശീയ മ്യൂസിയത്തിലത്തെിയത് അയ്യായിരത്തിലധികം പേര്‍
text_fieldsമസ്കത്ത്: പൊതുജനങ്ങള്‍ക്കായി തുറന്ന് മൂന്ന് ആഴ്ചക്കുള്ളില്‍ ഒമാന്‍ ദേശീയ മ്യൂസിയത്തിലത്തെിയത് അയ്യായിരത്തിലധികം പേര്‍. കഴിഞ്ഞ ജൂലൈ 30 മുതലാണ് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച് തുടങ്ങിയത്. 5012 സന്ദര്‍ശകരില്‍ 2404 പേര്‍ വിദ്യാര്‍ഥികളും കുട്ടികളുമാണെന്ന് മ്യൂസിയം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ മൂസാവി അറിയിച്ചു. 1634 സ്വദേശികളും 624 ഒമാനില്‍ താമസിക്കുന്ന വിദേശികളും 216 വിനോദ സഞ്ചാരികളും മ്യൂസിയത്തിലത്തെി. ക്ഷണിക്കപ്പെട്ട അതിഥികളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്ന് മൂസാവി അറിയിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങള്‍ കൂടുതലായി എത്തുന്നുണ്ട്. കുടുംബങ്ങളുടെ ഭാഗമായി എത്തുന്ന കുട്ടികള്‍ മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന വിവിധ പഠന പരിപാടികളിലും മറ്റും പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് 14ന് അല്‍ നൂര്‍ അസോസിയേഷന്‍ ഫോര്‍ ബൈ്ളന്‍ഡിലെ 40ഓളം അംഗങ്ങള്‍ സന്ദര്‍ശനത്തിന് എത്തിയത് വേറിട്ട അനുഭവമായിരുന്നെന്നും അല്‍ മൂസാവി പറഞ്ഞു.
അന്ധര്‍ക്കായി ബ്രെയ്ലി ലിപിയില്‍ വിശദീകരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള മിഡിലീസ്റ്റിലെ ആദ്യം മ്യൂസിയമാണ് ഇത്. പൊതുജനങ്ങള്‍ക്കായി തുറന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 120,000 സന്ദര്‍ശകരാണ് ലക്ഷ്യമെന്നും അല്‍ മൂസാവി കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലും മ്യൂസിയം സജീവമാണ്. മ്യൂസിയത്തിന്‍െറ അക്കൗണ്ടിന് ട്വിറ്ററില്‍ 6329ഉം ഇന്‍സ്റ്റാഗ്രാമില്‍ 2171ഉം ഫേസ്ബുക്കില്‍ 837ഉം ഫോളോവേഴ്സ് ആണുള്ളത്. ഒമാനി, ജി.സി.സി പൗരന്മാര്‍ക്ക് ഒരു റിയാലാണ് പ്രവേശ ഫീസ്. ഒമാനില്‍ താമസക്കാരായ വിദേശികള്‍ക്ക് രണ്ടു റിയാലും വിദേശ വിനോദ സഞ്ചാരികള്‍ക്ക് അഞ്ചു റിയാലുമാണ് ഫീസ്.
കുട്ടികള്‍ക്കും 25 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കും വികലാംഗര്‍ക്കും മുതിര്‍ന്ന സ്വദേശി, ജി.സി.സി പൗരന്മാര്‍ക്കും പ്രവേശം സൗജന്യമാണ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം മൂന്നുവരെയാണ് പ്രവേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.