ഗാല വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം
text_fieldsമസ്കത്ത്: ഗാല വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. യുനൈറ്റഡ് ഗോള്‍ഡന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് തീപിടിച്ചത്.
തൊഴിലാളികള്‍ താമസിക്കുന്ന 15 പോര്‍ട്ടോകാബിനുകളും ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് പോര്‍ട്ടോകാബിനുകളും പൂര്‍ണമായി കത്തിനശിച്ചു. രണ്ട് കാബിനുകള്‍ ഭാഗികമായും കത്തിയിട്ടുണ്ട്.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിന്‍െറ ഫലമായാണ് കൂടുതല്‍ തീ പടരാതിരുന്നത്. തൊഴിലാളികള്‍ ജോലിക്ക് പോയ ശേഷമാണ് തീപിടിച്ചത്.
അതിനാല്‍ ആളപായം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. അമ്പതോളം പേരുടെ ഉടുതുണിയൊഴികെ ബാക്കിയെല്ലാം കത്തിപ്പോയതായി ഇവിടെ താമസിക്കുന്ന മലയാളി ജീവനക്കാരന്‍ നാസര്‍ പറഞ്ഞു. രാജസ്ഥാന്‍ സ്വദേശി നാട്ടില്‍ കൊണ്ടുപോകുന്നതിനായി വാങ്ങിവെച്ചിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു. ബോഷര്‍ സിവില്‍ ഡിഫന്‍സില്‍ നിന്നത്തെിയ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സ് ഒരു മണിക്കൂറോളം പരിശ്രമിച്ച് എട്ടരയോടെയാണ് തീ പൂര്‍ണമായും അണച്ചത്. ഇവിടുത്തെ താമസക്കാരെ ഗൂബ്രയിലെയും അസൈബയിലെയും കമ്പനിയുടെ ക്യാമ്പുകളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.